ആപ്പ്ജില്ല

ഇന്ന് ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് വ്യക്തമാക്കിയ കാലാവസ്ഥാ കേന്ദ്രം ഏഴു ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Samayam Malayalam 15 Oct 2020, 8:26 am
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമായി തുടരുന്നതിനിടയിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലെ ഏഴു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യമെന്നാണ് മുന്നറിയിപ്പ്.
Samayam Malayalam kerala rain
കൊച്ചി നഗരത്തിലെ മഴയുടെ ചിത്രം. Photo: AP/File


തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഏജൻസികളും സ്ഥിതിഗതികള്‍ നിരീക്ഷിക്കുക എന്നതാണ് യെല്ലോ അലേര്‍ട്ടുുകൊണ്ട് ഉദ്ദേശിക്കുന്നത്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ 64.5 മിമീ മുതൽ 115.5 മിമീ വരെ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.

Also Read: വൈദ്യുതി നിരക്ക് '50 പൈസ കൂടും'; കേന്ദ്രനടപടിയ്ക്കെതിരെ കോടതിയെ സമീപിക്കാൻ കെഎസ്ഇബി

വെള്ളിയാഴ്ച രാത്രി 11.30 വരെ പൊഴിയൂര്‍ മുതൽ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് 2.5 മീറ്റര്‍ മുതൽ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളും തീരദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അതോരിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: സ്‌പുട്‌നിക്കിന് പിന്നാലെ രണ്ടാമത്തെ കൊവിഡ് വാക്‌സിന് അനുമതി നൽകി റഷ്യ; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പുടിൻ

ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് ഹൈദരാബാദിൽ ലഭിച്ചത്. നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പട്ട് വടക്കുകിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം വ്യാഴാഴ്ച വൈകിട്ടോടെ അറബിക്കടലിൽ ചേരുമെന്നാണ് പ്രവചനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്