ആപ്പ്ജില്ല

തൃശൂർ പുലിക്കളി: ചരിത്രത്തിൽ ആദ്യമായി പെൺപുലികളും

ചരിത്രത്തിലാദ്യമായി പൂര നഗരിയില്‍ പുലിക്കളിക്ക് പെണ്‍പുലികളും ചുവട് വയ്ക്കുന്നു.

TNN 17 Sept 2016, 11:06 am
തൃശൂർ: ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും സ്ത്രീകളുടെ അവകാശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നാടാണ് കേരളം. അതിന് ഒരു ഉദാഹരണമാണ് തൃശൂരിലെ ഓണാഘോഷ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ഇന്നത്തെ പുലിക്കളി.
Samayam Malayalam in thrissur female tigers all set to shatter another glass ceiling
തൃശൂർ പുലിക്കളി: ചരിത്രത്തിൽ ആദ്യമായി പെൺപുലികളും


ചരിത്രത്തിലാദ്യമായി പൂര നഗരിയില്‍ പുലിക്കളിക്ക് പെണ്‍പുലികളും ചുവട് വയ്ക്കുന്നു. വിയ്യൂര്‍ ദേശത്തിന് വേണ്ടി മൂന്ന് പേരാണ് രംഗത്തിറങ്ങുന്നത്.

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിംഗ്സ്(വിമൺസ് ഇന്‍റഗ്രേഷൻ ആന്‍റ് ഗ്രോത്ത് ത്രൂ സ്പോർട്സ്) എന്ന സംഘടനയിലെ ഭാരവാഹികളാണ് മൂന്ന് പേരും. തൃശൂര്‍ പോലിസ് അക്കാദമിയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വിനയ, നിലമ്പൂര്‍ പുല്ലങ്കോട് ഗവ. ഹൈസ്കൂളിലെ അധ്യാപിക ദിവ്യ, കോഴിക്കോട് സ്വദേശിനി സക്കീന എന്നിവരാണ് പുലിവേഷം കെട്ടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്