ആപ്പ്ജില്ല

സഭാ ഭൂമിയിടപാട്‌: ഇടനിലക്കാരന്റെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാപനങ്ങളെയും മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും ഒഴിവാക്കിക്കൊണ്ട് ഇടനിലക്കാരുടെയും ഇതുമായി ബന്ധമുള്ള മറ്റുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടക്കുന്നത്.

Samayam Malayalam 28 Jun 2018, 1:17 pm
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടിലും വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
Samayam Malayalam Capture


എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാപനങ്ങളെയും മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും ഒഴിവാക്കിക്കൊണ്ട് ഇടനിലക്കാരുടെയും ഇതുമായി ബന്ധമുള്ള മറ്റുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടക്കുന്നത്.

സാജു വര്‍ഗീസിന്റെ വീട്, അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍, വില്‍പ്പന നടത്തിയ സ്ഥലത്തിന് പകരം സഭ സ്ഥലം വാങ്ങിയ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് ആദായ നികുതി വകുപ്പിന്‍റെ പരിശോധന

13 കോടി രൂപയ്ക്ക്‌ ഭൂമി വില്‍ക്കാനാണ് സഭ സാജു വര്‍ഗീസിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, 27 കോടി രൂപയുടെ ഇടപാട് നടന്നു എന്നാണ് പറയുന്നത്. അതേസമയം 60 കോടി രൂപയുടേതാണ് യഥാര്‍ഥ ഇടപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സഭയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്