ആപ്പ്ജില്ല

യു​എ​ഇ​ക്കു പി​ന്നാ​ലെ താ​യ്‌​ല​ന്‍​ഡി​ൻ്റെ സഹായവും നിരസിച്ച്‌ കേ​ന്ദ്രം

പ്ര​ള​യ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​മെന്ന് വാഗ്ദാനം ചെയ്ത താ​യ്‌ലാൻ്റിൻ്റെ സഹായവും കേ​ന്ദ്രസര്‍ക്കാര്‍ നിരസിച്ചു

Samayam Malayalam 22 Aug 2018, 9:12 pm
ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത തായ്‌ലാൻ്റിൻ്റെ സഹായവും കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം വേണ്ടെന്നു അറിയിച്ചതിനു പിന്നാലെയാണ് ഇതേ കാരണത്താല്‍ തായ്‌ലന്‍ഡിന്‍റെയും സഹായം നിരസിച്ചിരിക്കുന്നത്. ഇന്ത്യയിലെ തായ്‌ലന്‍ഡ് അംബാസിഡര്‍ ചുതിന്‍ടോണ്‍ സാം ഗോംഗ്സാക്ദിയാണ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam People wait for aid on the roof of their house at a flooded area in the southern state of Kerala
തായ്‌ലന്‍ഡിൻ്റെ സഹായവും നിരസിച്ച്‌ കേന്ദ്രം


കേരളത്തിന്‍റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കുന്നില്ലെന്ന് കേന്ദ്രം അനൗപചാരികമായി അറിയിച്ചതായി സാം ട്വിറ്ററില്‍ പറഞ്ഞു. തായ്‌ലന്‍ഡിന്‍റെ ഹൃദയം നിങ്ങള്‍‌ക്കൊപ്പമാണ്, ഭാരതത്തിലെ ജനങ്ങള്‍ക്കൊപ്പം- അദ്ദേഹം ട്വീറ്റ് ചെയ്തു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്