ആപ്പ്ജില്ല

'കുറ്റസമ്മതത്തോടെ ഓര്‍ക്കണം': കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഉണ്ടായ വിട്ടുവീഴ്ചയും അലംഭാവവുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Samayam Malayalam 3 Aug 2020, 12:38 pm
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ വീഴ്ച സംഭവിച്ചാൽ കടുത്ത നടപടിയെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്ിര ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പരാതികളുണ്ടായാൽ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓൺലൈൻ വഴി സംസ്ഥാനത്തെ 102 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശനം.
Samayam Malayalam മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ


Also Read: കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന് കൊവിഡ്

പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം നമ്മളെല്ലാം കുറ്റസമ്മതത്തോടെ ഓര്‍ക്കണം. ക്വാറൻ്റൈൻ നനടപ്പാക്കുന്നതിലും ശാരീരിക അകലം പാലിക്കുന്നതിലും ഗൗരവം കുറഞ്ഞ നിലയുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Also Read: 18 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗബാധ; 24 മണിക്കൂറിനിടെ 52,000 ത്തിലധികം കേസുകള്‍

തുടര്‍ച്ചയായ ദിവസങ്ങളിൽ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ആയിരം കടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന കേസുകളിൽ ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ്. രാജ്യത്ത് കൊവിഡ് സമൂഹവ്യാപനം സംഭവിച്ചതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആദ്യമായി സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച സംസ്ഥാനം കേരളമായിരുന്നു. രോഗവ്യാപനം തടയാൻ സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗൺ വേണ്ടെന്നും ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ മതിയെന്നും സര്‍വകക്ഷിയോഗത്തിൽ ആവശ്യമുയരുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്