ആപ്പ്ജില്ല

ഇൻഫോപാർക്കിന് സമീപം പീഡനശ്രമം; യൂബ‍ര്‍ ഡ്രൈവ‍ർ അറസ്റ്റിൽ

കാക്കനാട് ഇൻഫോപാർക്കിന് സമീപം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച

TNN 7 Dec 2016, 11:21 pm
കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. യൂബര്‍ ഡ്രൈവര്‍ ഫൈസൽ അബ്ദുള്ള(31) ആണ് അറസ്റ്റിലായത്. ഇയാൾ വാഴക്കാല സ്വദേശിയാണ്. യാത്രക്കാരിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കാക്കനാട് സെസിൽ നിന്ന് ഇൻഫോപാർ‍ക്കിന് സമീപത്തേക്ക് പോകുന്നതിനായാണ് യുവതി ടാക്സി വിളിച്ചത്. ടാക്‌സി കാറിനുള്ളില്‍ യുവതിയെ അശ്ലീല ചേഷ്ടകൾ കാണിക്കുകയും മറ്റുമാണ് ഇയാൾ ചെയ്തത്. ഇതിനെതിരെ യുവതി നൽകിയ പരാതിയിൽ ഇൻഫോപാർക്ക് കിഴക്കേ ഗേറ്റിന് പരിസരത്ത് നിന്ന് ഇയാളെ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്ഡ് ചെയ്തിട്ടുണ്ട്.
Samayam Malayalam info park police on wednesday arrested a uber taxi driver for allegedly abusing a woman commuter
ഇൻഫോപാർക്കിന് സമീപം പീഡനശ്രമം; യൂബ‍ര്‍ ഡ്രൈവ‍ർ അറസ്റ്റിൽ


Uber taxi driver arrested

Info Park Police on Wednesday arrested a Uber taxi driver for allegedly abusing a woman commuter. The arrested was identified as Faizal Abdulla (31), a native of Vazhakkala near Kakkanad.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്