ആപ്പ്ജില്ല

21 ാമത് ഐ‍‍എഫ്‍‍എഫ്‍‍കെ: ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്

TNN 5 Nov 2016, 11:23 am
തിരുവനന്തപുരം: കേരളത്തിലെ 21 ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനുള്ള ഡെലിഗേറ്റുകള്‍ക്ക് ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാം.ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്. 180ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റമാണ് ഇത്തവണത്തെ സിനിമകളുടെ പ്രധാന ആശയം. വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും പ്രതിനിധികള്‍ക്ക് 500 രൂപയുമാണ് ഫീസ്. ഈ മാസം 25ന് രജിസ്ട്രേഷന്‍ സമാപിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ ‍വ്യക്തമാക്കി.
Samayam Malayalam international kerala film festival registration begins on november 5th
21 ാമത് ഐ‍‍എഫ്‍‍എഫ്‍‍കെ: ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു


വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ ഇളവ് അനുവദിക്കൂ. 2000-3000 പാസുകളാണ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ആകെ 13,000 പാസുകളാണ് വിതരണം ചെയ്യുക. പാസുകള്‍ അവശേഷിക്കുകയാണെങ്കില്‍ 26ന് 700 രൂപ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് 26നു ശേഷം ഇളവ് അനുവദിക്കുന്നതല്ല. ഡിസംബര്‍ അഞ്ചിന് പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ പാസുകളും ഫെസ്റ്റിവല്‍ കിറ്റും വിതരണം ചെയ്തു തുടങ്ങും. www.iffk.in വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

International Kerala Film Festival registration begins on November 5th

The delegate registration for the 21st International Film Festival of Kerala (IFFK), which has ‘Migration’ as its theme, will begin on November 5.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്