ആപ്പ്ജില്ല

ട്രഷറി തട്ടിപ്പ്; ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് വൻ വീഴ്ച

ഏപ്രിലിൽ ബിജുലാൽ ട്രഷറിയിൽ നിന്നും പണം തട്ടിയപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേസ് ഒതുക്കിത്തീർക്കുകയായിരുന്നു.

Samayam Malayalam 6 Aug 2020, 1:54 pm
തിരുവനന്തപുരം: ട്രഷറി ജീവനക്കാരൻ കളക്ടറുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. ഏപ്രിലിൽ ക്യാഷ് കൗണ്ടറിൽ നിന്നും നിന്നും ബിജുലാൽ 60,000 രൂപ തട്ടിയെടുത്തെന്ന് വ്യക്തമായിട്ടും തുടർ നടപടികൾ വേണ്ടെന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചതായാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്. കേസുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് വ്യക്തമാക്കിയുള്ള സബ് ട്രഷറിയിലെ ഉദ്യോഗസ്ഥൻ ജീവനക്കാരുടെ ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം പുറത്തായി.
Samayam Malayalam പ്രതി ബിജുലാൽ


Also Read: അർധരാത്രിയിൽ ഇന്ധനം തീർന്ന് വഴിയിലായ കാറിൽ യുവതിയുടെ പ്രസവം; പകച്ചു നിന്ന് വീട്ടുകാർ... ഒടുവിൽ തുണയായത് എസ്ഐയും പോലീസുകാരനും

ഏപ്രിലിൽ 60,000 രൂപ വഞ്ചിയൂർ സബ്ട്രഷറി ഓഫീസിലെ ക്യാഷ് കൗണ്ടറിൽ നിന്നും മോഷണം പോയിരുന്നു. ക്യാഷറുടെ വീഴ്ചയാണ് സംഭവം എന്നായിരുന്നു കണ്ടെത്തൽ.60,000 രൂപ ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കി. ഇതോടെ, താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് കേസ് പോലീസിന് കൈമാറുകയാണെന്ന് സൂപ്രണ്ട് ശബ്ദ സന്ദേശം ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിലിട്ടു. ഇതിനു പിന്നാലെയുള്ള സന്ദേശത്തിൽ പണം തിരികെ നൽകാമെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ജീവനക്കാരിക്ക് പണം തിരികെ നൽകുകയും ചെയ്തു.

Also Read: സംസ്ഥാനത്ത് ആകെ 174 കൊവിഡ് ക്ലസ്റ്ററുകൾ; 34 ഇടത്ത് രോഗവ്യാപനം കൂടുന്നു; വിശദാംശങ്ങൾ

പണം തട്ടിയെടുത്തത് ബിജുലാൽ ആണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പോലീസ് അന്വേഷണം നടന്നാൽ അത് ഓഫീസിനേയും ജീവനക്കാരേയും ബിജുലാലിന്റെ കുടുംബത്തേയും ബാധിക്കുമെന്ന് വിലയിരുത്തലിനെത്തുടർന്ന് പരാതി നൽകിയില്ല. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സംഭവം ഒതുക്കി. മോഷ്ടിച്ച പണം ക്യാഷ് ഡെപ്പോസിറ്റർ മെഷീൻ ഉപയോഗിച്ചാണ് ബിജുലാൽ സ്വന്തം അകൗണ്ടിലേക്ക് മാറ്റിയത്. 2.73 കോടി രൂപയാണ് ബിജുലാൽ മോഷ്ടിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്