ആപ്പ്ജില്ല

ജേക്കബ് തോമസ് ബിജെപിയിലേക്ക്; ദേശീയ നേതാക്കളുമായി ചർച്ചനടത്തി

2017 മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം ജേക്കബ് തോമസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Samayam Malayalam 25 Jun 2019, 10:32 pm
Samayam Malayalam jacob thomas
കൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. ബിജെപി, ആർഎസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡൽഹിയിൽ ചർച്ച നടത്തിയതോടെയാണ് അദ്ദേഹം ബിജെപിയിൽ ചേരുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. ബിജെപി നേതാക്കളുമായി ചർച്ച നടത്തിയ വിവരം ജേക്കബ് തോമസ് സ്ഥിരീകരിച്ചതായി ചാനലുകൾ റിപ്പോർട്ട് ചെയ്തു.

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 മുതൽ സസ്പെൻഷനിലാണ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്നാണ് ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തത്. ജേക്കബിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ സസ്പെൻഷൻ കഴിഞ്ഞയിടെ ആറുമാസംകൂടി നീട്ടിയിരുന്നു. ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസും നിലവിലുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽനിന്നും മത്സരിക്കാൻ ജേക്കബ് തോമസിന് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ വിരമിക്കൽ പദ്ധതി പാളിയതോടെ അദ്ദേഹത്തിന് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്