ആപ്പ്ജില്ല

ദുബായിൽ നിന്ന് പണം തട്ടിയത് കോടിയേരിയുടെ മകൻ: സുരേന്ദ്രൻ

ഇക്കാര്യത്തിൽ കോടിയേരിയും പിണറായിയും മൗനം വെടിയണം

Samayam Malayalam 24 Jan 2018, 2:55 pm
തിരുവനന്തപുരം: ദുബായിൽ തട്ടിപ്പുകേസിൽ സിപിഎം പോളിറ്റ്ബ്യൂറോയ്ക്ക് പരാതി ലഭിച്ചത് കോടിയേരി ബാലകൃഷ്ണന്‍റെ മൂത്ത മകൻ ബിനോയ് കോടിയേരിയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ദുബായിൽ 13 കോടി രൂപ തട്ടിച്ചെന്നായിരുന്നു വിദേശകമ്പനി സിപിഎം പോളിറ്റ്ബ്യൂറോയ്ക്ക് പരാതി നല്‍കിയത്.
Samayam Malayalam its son of kodiyeri behind dubai fraud says surendran
ദുബായിൽ നിന്ന് പണം തട്ടിയത് കോടിയേരിയുടെ മകൻ: സുരേന്ദ്രൻ


കോടിയേരിയും പിണറായിയും ഇക്കാര്യത്തില്‍ മൗനം വെടിയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോടിയേരിയുടെ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണമെന്നും വിഷയത്തിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പരസ്യമായി പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.

ഈ തട്ടിപ്പു കേസ് സംബന്ധിച്ച വിവരങ്ങൾ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയടക്കം എല്ലാവർക്കും ബോധ്യമുള്ളതാണ്. അടിയന്തര നടപടി ഇക്കാര്യത്തിൽ ആവശ്യമുണ്ട്. പാർട്ടി തലത്തിലും സർക്കാർ തലത്തിലും നടപടി വേണം. സിപിഎം എത്തി നിൽക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാർട്ടി പ്ലീനം അംഗീകരിച്ച നയരേഖ സംസ്ഥാന സെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ആരാഞ്ഞു. സീതാറാം യച്ചൂരി ഇക്കാര്യത്തിൽ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാൻ തയാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്