ആപ്പ്ജില്ല

ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണം; ഹരിത നേതാക്കൾക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം

ചർച്ച നടത്തണമെങ്കിൽ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നുമാണ് ലീഗ് നേതൃത്വം വനിതാ നേതാക്കളെ അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ പരാതി പിൻവലിക്കണമെന്നാണ് ആവശ്യം.

Samayam Malayalam 16 Aug 2021, 8:05 pm

ഹൈലൈറ്റ്:

  • പരാതി പിൻവലിച്ചാൽ ചർച്ച
  • പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി
  • മുംസ്ലിം ലീഗാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kerala
പ്രതീകാത്മക ചിത്രം
കൊച്ചി: ലൈംഗികാധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് ഹരിത നേതാക്കൾക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ പരാതി പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയിൽ വിശദമായ ചർച്ചകൾ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിത നേതാക്കളെ അറിയിച്ചു.
ഡിസിസി പ്രസിഡന്‍റ് പട്ടികയില്‍ ആര്‍ക്കും അസംതൃപ്തിയുള്ളതായി അറിയില്ല: വിഡി സതീശന്‍
ചർച്ച നടത്തണമെങ്കിൽ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നുമാണ് ലീഗ് നേതൃത്വം വനിതാ നേതാക്കളെ അറിയിച്ചിരിക്കുന്നത്. പാർട്ടിയെ സമ്മർദ്ദത്തിലാക്കിയ ഹരിത നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സംഘടനയിൽ നേരിടേണ്ടിവന്ന ലൈംഗികാധിക്ഷേപം ചൂണ്ടിക്കാട്ടി എംഎസ്എഫിന്റെ പത്ത് നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പരാതി വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പോലീസിന് കൈമാറിയിരുന്നു. പിന്നാലെ പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴിയാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പിസി ഹരിദാസ് രേഖപ്പെടുത്തിയത്.

കേരളത്തിന് കൂടുതൽ വാക്സിൻ നൽകും; ഓണത്തിന് ജാഗ്രത വേണമെന്ന് കേന്ദ്രം
പ്രശ്നങ്ങൾ ഒത്തുതീർക്കാൻ പരാതി പിൻവലിക്കണമെന്ന് മുനവറലി ശിഹാബ് തങ്ങൾ ഹരിത നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പികെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിൻവലിക്കില്ലെന്നാണ് ഹരിത നേതാക്കൾ വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്