ആപ്പ്ജില്ല

തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഞങ്ങളുടേത്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷത്തിന്റെ

TNN 27 Oct 2016, 11:33 pm
കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെളിയിച്ചാല്‍ താന്‍ ജോലി അവസാനിപ്പിക്കാമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരെ നിയമിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
Samayam Malayalam j mersikuutyamma against congress
തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഞങ്ങളുടേത്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ


തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നായിരുന്നു പ്രതിപക്ഷം സഭയില്‍ ആരോപിച്ചത്. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടന്നുവെന്ന് ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശനാണ്. അതേസമയം വി ഡി സതീശന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളുകയും ചെയ്തു.

ബന്ധുനിയമന വിഷയത്തിലും നേരത്തെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ഇവര്‍ തന്റെ ബന്ധുക്കളാണെങ്കില്‍ കേരളത്തിലെ എല്ലാവരും തന്റെ ബന്ധുക്കളാണ്. എങ്ങനെയാണ് ഇവര്‍ തന്റെ ബന്ധുക്കളായതെന്ന് ആരോപണമുന്നയിച്ചവര്‍ വ്യക്തമാക്കണമെന്നും മേഴ്‌സിക്കുട്ടയമ്മ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്