സർക്കാർ വിമര്‍ശനം: താൻ പറഞ്ഞത് വസ്തുതകളെന്ന് ജേക്കബ് തോമസ്

സംസ്ഥാനത്തെ നിയമവാഴ്ചയെപ്പറ്റി പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിൽ

TNN 5 Feb 2018, 11:04 am
കൊച്ചി: ഓഖി ദുരിതാശ്വാസവിഷയത്തിൽ താൻ സര്‍ക്കാരിനെ വിമര്‍ശിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് മുൻ വിജിലൻസ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സര്‍ക്കാരിന് ജേക്കബ് തോമസ് വിശദീകരണം നല്‍കി.
Samayam Malayalam
സർക്കാർ വിമര്‍ശനം: താൻ പറഞ്ഞത് വസ്തുതകളെന്ന് ജേക്കബ് തോമസ്


നിയമവാഴ്ചയെക്കുറിച്ച് താൻ പറഞ്ഞത് പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്. ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പത്തുപേജുള്ള വിശദീകരണക്കുറിപ്പിൽ ജേക്കബ് തോമസ് പറയുന്നു.

സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ഐ.എം.ജി. മേധാവി കൂടിയായ ജേക്കബ് തോമസിൻ്റെ അഭിപ്രായ പ്രകടനം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സര്‍ക്കാരിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിന് വിശദമായ കുറ്റപത്രവും സര്‍ക്കാര്‍ നല്‍കി.

സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നതിനാൽ 365-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ജേക്കബ് തോമസിന്‍റെ പരോക്ഷമായ സൂചന. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത അഭിപ്രായപ്രകടനമാണിതെന്ന് സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആൻ്റണി നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

ജേക്കബ് തോമസിൻ്റെ അഭിപ്രായപ്രകടനം യാദൃച്ഛികമായി സംഭവിച്ചതോ പ്രസംഗത്തിൻ്റെ ഒഴുക്കില്‍ അറിയാതെ കടന്നുവന്നതോ അല്ലെന്നും ജേക്കബ് തോമസ് എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നുവെന്നു കുറ്റപത്രത്തിൽ പറയുന്നു. സര്‍ക്കാരിൻ്റെ പ്രതിച്ഛായ തകര്‍ക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇത് ചെയ്തതെന്നും ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നുമാണ് കുറ്റപത്രത്തിലെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്Open App