ആപ്പ്ജില്ല

മണിയുടെ മരണത്തില്‍ ദുരൂഹതയെന്ന്‌ ജാഫര്‍ ഇടുക്കി

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ദുരൂഹതയെന്ന്‌ നടന്‍ ജാഫര്‍ ഇടുക്കി. ഔട്ട്ഹൗസായ പാഡിയില്‍നിന്ന്‌ താന്‍ ഇറങ്ങിയതിന്‌ ശേഷം നടന്ന സംഭവങ്ങളില്‍ ദുരൂഹതയുണ്ട്‌. ഇതിനെക്കുറിച്ച്‌ അന്വേഷിക്ക

TNN 18 Mar 2016, 7:12 pm
കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ദുരൂഹതയെന്ന്‌ നടന്‍ ജാഫര്‍ ഇടുക്കി. ഔട്ട്ഹൗസായ പാഡിയില്‍നിന്ന്‌ താന്‍ ഇറങ്ങിയതിന്‌ ശേഷം നടന്ന സംഭവങ്ങളില്‍ ദുരൂഹതയുണ്ട്‌. ഇതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ജാഫര്‍ ഇടുക്കി ആവശ്യപ്പെട്ടു. അതേസമയം, താന്‍ ഇറങ്ങുന്നതുവരെ മണിയും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടന്‍ തരികിട സാബുവും മദ്യപിച്ചിട്ടുണ്ടായിരുന്നില്ല എന്നും ജാഫര്‍ വ്യക്‌തമാക്കി.
Samayam Malayalam jafar idukki about manis deathh
മണിയുടെ മരണത്തില്‍ ദുരൂഹതയെന്ന്‌ ജാഫര്‍ ഇടുക്കി


ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‌ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്‌ മുമ്പ്‌ ജാഫര്‍ ഇടുക്കിയും, തരികിട സാബുവും ഒപ്പമുണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഇതിനിടെ മണിയുടെ മരണത്തില്‍ സാബുവിന്‌ പങ്കുള്ളതായ ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയരുകയും സാബു ഉള്‍പ്പടെയുള്ളവരില്‍ സംശയമുണ്ടെന്നും മണിയുടെ സഹോദരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.

മണിയുടെ ശരീരത്തില്‍ കീടനാശിനി സ്‌ഥിരീകരിച്ച സംഭവം അതീവ ഗൗരവമുള്ളതാണെന്ന്‌ തൃശൂര്‍ റേഞ്ച്‌ ഐ.ജി വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാല്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്