ആപ്പ്ജില്ല

കോവളത്ത് ജപ്പാൻകാരി അവശനിലയിൽ; പീഡനമെന്ന് സംശയം

വിനോദ സഞ്ചാരത്തിനായി എത്തിയ ജപ്പാന്‍ വനിതയെ കോവളത്ത് അവശ നിലയില്‍ കണ്ടെത്തി

TNN 26 Nov 2016, 2:28 pm
തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനായി എത്തിയ ജപ്പാന്‍ വനിതയെ കോവളത്ത് അവശ നിലയില്‍ കണ്ടെത്തി. കോവളത്തെ ഒരു ഹോട്ടല്‍ മുറിയിലാണ് അവശനിലയില്‍ കണ്ടെത്തിയത്. മുപ്പത്തി അഞ്ചുകാരിയായ വനിതയെ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Samayam Malayalam japan tourist found in kovalam hotel room with injuries
കോവളത്ത് ജപ്പാൻകാരി അവശനിലയിൽ; പീഡനമെന്ന് സംശയം


യുവതി ലൈഗിംക അതിക്രമത്തിന് ഇരയായയെന്ന സംശയത്തെ തുടർന്ന് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോവളത്ത് കരകൗശല വ്യാപാര സ്ഥാപനം നടത്തുന്ന കർണാടകക്കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുന്ന യുവതിയുടെ മൊഴി ദ്വിഭാഷിയുടെ സഹായത്തോടെ രേഖപ്പെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Japan Tourist found in Kovalam Hotel room with injuries:

Japan Woman of 35 years, who came to Thiruvananthapuram for her holidays, found injured in a hotel room.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്