ആപ്പ്ജില്ല

ജവാൻ റം ഇനി പുതിയ അളവിലും വിലയിലും എത്തും; തീരുമാനം ആവശ്യക്കാരേറിയതോടെ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി കുതിച്ച ജവാൻ റം മദ്യത്തിന് ആവശ്യക്കാർ കൂടിയ സാഹചര്യത്തിൽ ജവാൻ മദ്യം 750 എംഎല്ലിൻ്റെ ബോട്ടിലിൽ പുറത്തിറക്കാൻ നീക്കം

Edited byജിബിൻ ജോർജ് | Samayam Malayalam 26 Sept 2023, 4:39 pm

ഹൈലൈറ്റ്:

  • ജവാൻ റം വൈകാതെ ഫുൾ കുപ്പിയിലെത്തും.
  • 750 എംഎല്ലിൻ്റെ കുപ്പിയിൽ ജവാൻ മദ്യം എത്തിക്കാൻ നീക്കം.
  • ആവശ്യക്കാരേറിയതോടെയാണ് പുതിയ തീരുമാനങ്ങളിലേക്ക് അധികൃതർ നീങ്ങുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam bevco outlet in Kerala
Photo: ANI
തിരുവനന്തപുരം: കഴിഞ്ഞ ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മുൻപന്തിയിലെത്തിയ ജവാൻ റം വൈകാതെ ഫുൾ കുപ്പിയിലെത്തും. ജവാൻ റം ഉത്പാദിപ്പിക്കുന്ന തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് 750 എംഎല്ലിൻ്റെ കുപ്പിയിൽ ജവാൻ മദ്യം എത്തിക്കാനുള്ള ഒരുക്കത്തിലാണ്.
150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ
750 എംഎൽ കുപ്പിയുടെ ലേബർ രജിസ്ട്രേഷനുള്ള നടപടികൾ ആരംഭിച്ചെങ്കിലും വിലയിൽ തീരുമാനമായിട്ടില്ല. വൈകാതെ നിലവിൽ വിലയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. 750 എംഎൽ കുപ്പിയിൽ ജവാൻ എത്തുന്നതോടെ വിൽപ്പന വർധിക്കുമെന്നാണ് നിഗമനം. സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ജവാൻ മദ്യത്തിൻ്റെ ഒരു ലിറ്ററിന് നിലവിൽ 640 രൂപയാണ് വില.


നിലവിൽ 12,000 കേയ്സ് ജവാൻ റം ആണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. 750 എംഎല്ലിൻ്റെ കുപ്പിയിൽ കൂടി മദ്യം എത്തുന്നതോടെ ഉത്പാദനം വർധിപ്പിക്കേണ്ടതുണ്ട്. സർക്കാർ മേഖലയിൽ ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം മലബാർ ഡിസ്റ്റലറിയിൽ ആറുമാസത്തിനുള്ളിൽ ഉത്പാദനം ആരംഭിക്കാനും തീരുമാനമായി. ജവാൻ റമ്മിന് ആവശ്യക്കാരേറിയതോടെയാണ് പുതിയ തീരുമാനങ്ങളിലേക്ക് അധികൃതർ നീങ്ങുന്നത്.

ഓണക്കാലത്ത് ജവാൻ വിൽപ്പനയിൽ ബെവ്കോ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ബ്രാൻഡുകൾ ആവശ്യപ്പെടാത്തവർക്കും സ്റ്റോക്ക് തീർന്നതോടെ മറ്റ് ബ്രാൻഡുകൾ ലഭിക്കാത്തവർക്കും ജവാൻ നൽകണമെന്ന കർശന നിർദേശം ബെവ്കോ നൽകിയിരുന്നു. ഇതോടെ ഓണക്കാലത്ത് ഏറ്റവുമധികം വിൽപ്പന നടത്തിയ ബ്രാൻഡായി ജവാൻ മാറുകയും ചെയ്തു. പത്തുദിവസം കൊണ്ട് 6,30,000 ലിറ്റർ ജവാൻ മദ്യമാണ് വിറ്റതെന്നാണ് ബെവ്കോയുടെ കണക്ക്.

ഒക്ടോബർ മൂന്നുമുതൽ പുതിയ വില, 12 ശതമാനം വിലവർധന; വിദേശ നിർമിത വിദേശ മദ്യത്തിന് വില ഉയരും
അതേസമയം, വെയർഹൗസ് മാർജിൻ ഫീസ് വർധിപ്പിക്കാൻ ബെവ്കോ തീരുമാനിച്ചതോടെ വിദേശ നിർമിത വിദേശ മദ്യത്തിന് വിലകൂടും. 12 ശതമാനം വിലവർധനയാണുണ്ടാകുക. വിദേശ നിർമിത വിദേശ വൈനിൻ്റെ മാർജിനും ഉയർത്തി. പുതിയ നിരക്ക് ഒക്ടോബർ മൂന്നുമുതൽ നിലവിൽ വരും.

Read Latest Kerala News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്