ആപ്പ്ജില്ല

ജസ്‍ന പോയിട്ട് ഇന്നേക്ക് നൂറ് ദിവസം; പ്രതീക്ഷയോടെ കേരളം

ജസ്‌ന ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് നൂറ് ദിവസം തികഞ്ഞിരിക്കുകയാണ്.

Samayam Malayalam 29 Jun 2018, 9:12 am
പത്തനംതിട്ട: ജസ്‌ന ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് നൂറ് ദിവസം തികഞ്ഞിരിക്കുകയാണ്. അന്വേഷണം നൂറാം ദിവസമെത്തി നിൽക്കുന്ന സാഹചര്യത്തിൽ ജസ്‌നയ്ക്ക് എന്തു സംഭവിച്ചുവെന്ന് കേരളമൊട്ടാകെ ചോദിക്കുമ്പോഴും ഉത്തരമുട്ടി നിൽക്കുകയാണ് പോലീസ്. മാര്‍ച്ച് 22നാണ് ജസ്‌ന ജയിംസിനെ പത്തനംതിട്ട മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് കാണാതായത്.
Samayam Malayalam jesna-maria-james.jpg.image.784.410


ഇതിനകം തന്നെ പലയിടത്തു നിന്നും ജസ്‌നയെ കണ്ടതായുള്ള റിപ്പോർട്ടുകൾ വന്നുവെങ്കിലും ജസ്‌നയാണെന്ന് സ്ഥിരീകരിക്കാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പലതവണയായി ജസ്‌നയുടെ ആണ്‍ സുഹൃത്തിനേയും കുടുംബാഗങ്ങളേയും ചോദ്യം ചെയ്തെങ്കിലും വ്യക്തമായ തെളിവുകളും ലഭിച്ചില്ല. അഭ്യൂഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പിന്നാലെ പായുകയാണ് അന്വേഷണ സംഘം.

തുടക്കത്തിൽ അന്വേഷണ സംഘം കാട്ടിയ ഉദാസീനതയാണ് തെളിവുകള്‍ നശിക്കാന്‍ കാരണമെന്നാണ് ആരോപണം. ഇതു തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെയും വിലയിരുത്തൽ. കേസ് അന്വേഷണം വഴിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജസ്‌നയുടെ കുടുംബം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്