ആപ്പ്ജില്ല

വൈപ്പിനിൽ വീട് കുത്തിതുറന്ന് കവര്‍ച്ച; 2 പേര്‍ അറസ്റ്റിൽ

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇവരെ പിടികൂടിയത്

Samayam Malayalam 2 Nov 2018, 5:37 pm
കൊച്ചി: വൈപ്പിൻ കമ്പനിപ്പീടികയിൽ 32 പവൻ സ്വര്‍ണ്ണവും 80,000 രൂപയും കവര്‍ന്ന കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍. വീട് കുത്തിതുറന്നുള്ള കവര്‍ച്ചയിൽ നിരവധി കേസുകളിൽ പ്രതിയായ മട്ടഞ്ചേരി ങനീഫ(46), വടുതല സ്വദേശി ഷാജഹാൻ(33) എന്നിവരാണ് ഞാറയ്ക്കൽ പോലീസിന്‍റെ പിടിയിലായിരിക്കുന്നത്.
Samayam Malayalam case


കഴിഞ്ഞ ഒരാഴ്ചയോളമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇവരെ പിടികൂടിയത്. മോഷണം നടത്തിയത് ഹനീഫ ഒറ്റയ്ക്കാണ്. സ്വര്‍ണ്ണം പണയം വയ്ക്കാൻ സഹായിച്ചതിനാണ് ഷാജഹാൻ അറസ്റ്റിലായിരിക്കുന്നത്.

കമ്പനിപ്പീടിക സ്വദേശി ജോഷിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് വീട് കുത്തിതുറന്ന് മോഷണം നടന്നത്. വീടിന് സമീപത്തെ സിസിടിവിയിൽ നിന്ന് പ്രതിയെകുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു. ആലുവ ഡി.വൈ.എസ്.പി എൻ.ആര്‍ ജയരാജിന്‍റെ നേതൃത്വത്തിൽ ഞാറയ്ക്കൽ എസ്.ഐ എം.കെ.മുരളിയും ASI മധുവും മറ്റ് സിപിഒമാരുമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്