ആപ്പ്ജില്ല

ആലുവയിൽ വീട് കുത്തിതുറന്ന് 100 പവൻ കവർന്നു

വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു 100 പവനും 90,000 രൂപയും കവർന്നത്

TNN 14 Jan 2018, 11:14 pm
ആലുവ: വീട് കുത്തിത്തുറന്ന് 100 പവനും 90,000 രൂപയും കവർന്നു. തോട്ടുമുഖം മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്ദുള്ളയുടെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കവർച്ച. ഇന്നലെ രാവിലെ ഇവരുടെ കുടുംബം മമ്പുറത്ത് സന്ദർശനത്തിന് പോയതായിരുന്നു. രാത്രി എട്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. വീടിന്പിന്നിലെ കതകിന്റെ താഴ് തകർത്ത് മോഷ്ടാവ് അകത്ത് കടന്നത്. രണ്ട് വാക്കത്തിയും രണ്ട് പിക്കാസും വീടിനകത്ത് കണ്ടെത്തി.
Samayam Malayalam jewellery theft in aluva
ആലുവയിൽ വീട് കുത്തിതുറന്ന് 100 പവൻ കവർന്നു


വീട് മുഴുവൻ വലിച്ച് വാരി പരിശോധിച്ച് നിലയിലാണ്. വിവാഹാവശ്യത്തിന് ലോക്കറിൽ നിന്നെടുത്തതായിരുന്നു സ്വർണം. മോഷണ സംഘത്തിൽ ഒന്നിലേറെ ആളുകളുണ്ടായിരിക്കുമെന്ന് കരുതുന്നു. അബ്ദുള്ളയുടെ മകളുടേതാണ് സ്വർണം. നഷ്ടമായ പണത്തിൽ 40,000 രൂപയും ഇവരുടേതാണ്. 50,000 രൂപ അബ്ദുള്ളയുടെതാണ്.

പെരുമ്പാവൂരിൽ ബുക്ക് സ്റ്റാൾ നടത്തുന്ന അബ്ദുള്ള കുട്ടമശേരി സ്വദേശിയാണ്. ഡിവൈ.എസ്.പി ജയരാജ്, എസ്ഐ യാക്കോബ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്