ആപ്പ്ജില്ല

കൊല്ലിച്ചവനെ രക്ഷിക്കാന്‍ രാഷ്ട്രീയ ഒത്തുകളിയെന്ന് ജിഷയുടെ പിതാവ്

ജിഷ വധക്കേസില്‍ കൊല്ലിച്ചവനെ രക്ഷിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളിക്കുകയാണെന്ന് ജിഷയുടെ പിതാവ് കെ.വി. പാപ്പു. കൊലപാതകിയെന്ന് പറയുന്ന ആസാം സ്വദേശിക്ക് ജിഷയോടുള്ള വ്യക്തി വൈരാഗ്യ

TNN 17 Jun 2016, 4:45 pm
കൊച്ചി: ജിഷ വധക്കേസില്‍ കൊല്ലിച്ചവനെ രക്ഷിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളിക്കുകയാണെന്ന് ജിഷയുടെ പിതാവ് കെ.വി. പാപ്പു. കൊലപാതകിയെന്ന് പറയുന്ന ആസാം സ്വദേശിക്ക് ജിഷയോടുള്ള വ്യക്തി വൈരാഗ്യത്തിന് പോലീസ് മെനഞ്ഞ കഥ താന്‍ വിശ്വസിക്കുന്നില്ല. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആള്‍ക്കാരാണ്. ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ചെയ്യിച്ചതാണെന്നാണ് സംശയമെന്നും പാപ്പു പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. വേലായുധനൊപ്പം എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പു.
Samayam Malayalam jishas father against police
കൊല്ലിച്ചവനെ രക്ഷിക്കാന്‍ രാഷ്ട്രീയ ഒത്തുകളിയെന്ന് ജിഷയുടെ പിതാവ്


തെരഞ്ഞെടുപ്പ് സമയത്ത് ജിഷയുടെ കൊലപാതകം രാഷ്ട്രീയ വിഷയമാക്കിയവര്‍ അധികാരത്തിലെത്തിയപ്പോള്‍ പേരിന് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയില്‍ ഇനി വിശ്വാസമില്ല. കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് തന്നോട് ആദ്യം പറഞ്ഞത്. ഇപ്പോള്‍ ആയുധം കത്തിയായി മാറി. ജിഷക്ക് തലയണക്കടിയില്‍ വാക്കത്തി വെച്ച് ഉറങ്ങേണ്ടി വന്നതും ശരീരത്തില്‍ പെന്‍കാമറ ഘടിപ്പിച്ചതും ആരെ ഭയന്നിട്ടാണെന്ന് പോലീസ് പറയണം. കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പലതവണ കുറുപ്പുംപടി പോലീസ് സ്റ്റേഷനില്‍ ജിഷ പരാതി പറഞ്ഞിരുന്നു.

ഇത് ഏത് ഉന്നതനെതിരെയാണെന്ന് പോലീസ് വ്യക്തമാക്കണം. തെളിവുകള്‍ നശിപ്പിച്ച് കേസന്വേഷണം തുടക്കത്തിലേ അട്ടിമറിച്ചു. ഇതെല്ലാം സാധാരണക്കാരനായ ആസാം സ്വദേശിക്ക് വേണ്ടിയായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും പാപ്പു വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പാപ്പു പറഞ്ഞു. പ്രതിക്ക് ജിഷയോട് വൈരാഗ്യമുള്ളതായി പറയുന്ന കുളിക്കടവ് സംഭവം വിശ്വാസയോഗ്യമല്ലെന്ന് പി.എം. വേലായുധന്‍ ചൂണ്ടിക്കാട്ടി. തല്ലിയ സ്ത്രീയോടില്ലാത്ത വൈരാഗ്യം പ്രതിക്ക് കണ്ട് നിന്ന് ചിരിച്ച ജിഷയോടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പ്രേരണ നല്‍കിയത് ആരാണെന്ന് പോലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്