ആപ്പ്ജില്ല

ജോയ്സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂ മന്ത്രി

വിഷയത്തിൽ നിയമപ്രശ്നം മാത്രമെന്നു മന്ത്രിയുടെ അഭിപ്രായം

TNN 16 Nov 2017, 4:00 pm
ഉടുമ്പൻചോല: കൊട്ടക്കാമ്പൂര്‍ ഭൂമി വിഷയത്തിൽ ജോയ്സ് ജോര്‍ജ് എംപിയ്ക്ക് ക്ലീൻ ചിറ്റ് നല്‍കി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ജോയ്സ് ജോര്‍ജ് കയ്യേറ്റക്കാരനല്ലെന്നും പട്ടയം റദ്ദാക്കിയ ദേവികുളം സബ്‍‍കളക്ടറുടെ നടപടി പുന:പരിശോധിക്കുമെന്നും റവന്യൂ മന്ത്രി പറ‍ഞ്ഞു. വിഷയത്തിൽ നിയമപ്രശ്നം മാത്രമാണുള്ളതെന്നും ഉടുമ്പൻചോലയിൽ മാധ്യമങ്ങളോടു സംസാരിക്കവേ മന്ത്രി പറഞ്ഞു.
Samayam Malayalam joice george has not encroached land says revenue minister
ജോയ്സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂ മന്ത്രി


കൊട്ടക്കമ്പൂര്‍ ഭൂമി വിഷയത്തിൽ സിപിഐയ്ക്കെതിരെ സിപിഎം നീക്കമാരംഭിച്ച ദിവസമാണ് റവന്യൂമന്ത്രിയുടെ നിലപാടുമാറ്റം എന്നതാണ് ഏറെ ശ്രദ്ധേയം. ജോയ്സ് ജോര്‍ജ് ഭൂമി കയ്യേറിയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുൻപ് പറഞ്ഞിരുന്നു.
സിപിഐയെ ഒഴിവാക്കി ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ്റെ നേതൃത്വത്തിൽ മൂന്നാര്‍ സംരക്ഷണസമിതിയ്ക്ക് രൂപം നല്‍കി സിപിഐയുടെ വനം റവന്യൂ വകുപ്പുകള്‍ക്കെതിരെ സിപിഎം ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബര്‍ 21ന് പത്തു പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്