ആപ്പ്ജില്ല

രാജ്യസഭാസീറ്റിനായി അവകാശമുന്നയിച്ച് ജോസഫ് വിഭാഗവും

മുന്നണിയ്ക്കുള്ളിൽ പ്രതിഷേധം രൂക്ഷം

Samayam Malayalam 8 Jun 2018, 11:15 am
കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാസീറ്റ് വെച്ചുനീട്ടിയതിൽ യുഡിഎഫിനുള്ളിൽ പ്രതിഷേധം രൂക്ഷമാകുന്നു. മാണി ഗ്രൂപ്പിന് നല്‍കിയ രാജ്യസഭാസീറ്റിൽ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ വാദം.
Samayam Malayalam 34752159_955528707985189_8238583022824194048_n


ഇന്നു ചേരുന്ന പാര്‍ലമെന്‍ററി യോഗത്തിലാണ് രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. ഈ സാഹചര്യത്തിലാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ച് ജോസഫ് വിഭാഗവും രംഗത്തെത്തിയിരിക്കുന്നത്. ജനറൽ സെക്രട്ടറി ഡി കെ ജോണിന്‍റെ പേര് സ്ഥാനാര്‍ഥിയായി മുന്നോട്ട് വെയ്ക്കുമെന്നാണ് അറിയുന്നത്.

ഇന്നലെയാണ് നിലവിൽ മുന്നണിയുടെ ഭാഗമല്ലാത്ത കേരള കോൺഗ്രസ് എമ്മിന് ഒഴിവുവന്ന രാജ്യസഭാസീറ്റ് വിട്ടുനൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. മാണിയെ മുന്നണിയിലേയ്ക്ക് തിരിച്ചെത്തിക്കുന്നതിന്‍റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, സീറ്റിനായി ജോസഫ് വിഭാഗം കടുംപിടുത്തം പിടിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരള കോൺഗ്രസ് എം ചെയര്‍മാൻ കെ എം മാണിയോ മകൻ ജോസ് കെ മാണിയോ ആകും രാജ്യസഭയിലെത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്