ആപ്പ്ജില്ല

അങ്കമാലിയിൽ തെറ്റയിൽ തന്നെ മത്സരിക്കും

അങ്കമാലി നിയമസഭാ മണ്ഡലത്തില്‍ ജോസ് തെറ്റയില്‍ തന്നെ എൽഡിഎഫ് സ്ഥാനാ‍ർഥിയായി ജനവിധി തേടും.

TNN 31 Mar 2016, 2:01 pm
കൊച്ചി: അങ്കമാലി നിയമസഭാ മണ്ഡലത്തില്‍ ജോസ് തെറ്റയില്‍ തന്നെ എൽഡിഎഫ് സ്ഥാനാ‍ർഥിയായി ജനവിധി തേടും. ജനതാദള്‍ എസ് അങ്കമാലി മണ്ഡലം കമ്മറ്റി ഐകകണ്ഠേന തെറ്റയിലിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ജനതാദള്‍ സംസ്ഥാന കമ്മിറ്റി അങ്കമാലിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടാൻ തീരുമാനിച്ചിരുന്നു.
Samayam Malayalam joste thettayil to contest in angamali
അങ്കമാലിയിൽ തെറ്റയിൽ തന്നെ മത്സരിക്കും


തന്നെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സിപിഎമ്മിനാണു കൂടുതല്‍ താത്പര്യമെന്ന് തെറ്റിയിൽ പറഞ്ഞു. ​വിവാദങ്ങള്‍ സ്ഥാനാര്‍ഥിത്വത്തെ ബാധിക്കില്ല. മറ്റു തരത്തിലുള്ള റിപ്പോർട്ടുകൾ മാധ്യമസൃഷ്ടി മാത്രമാണന്നും തെറ്റയിൽ പറഞ്ഞു.

ലൈംഗിക ആരോപണ വിധേയനായ ജോസ് തെറ്റയില്‍ മല്‍സരിക്കുന്നതിനെതിരെ അങ്കമാലിയിൽ വ്യാപക പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. സേവ് എല്‍ഡിഎഫ് എന്ന പേരില്‍ അടിച്ചിട്ടുള്ള പോസ്റ്ററില്‍ ലൈംഗിക ആരോപണം നേരിട്ടയാളെ സ്ഥാനാര്‍ഥിയാക്കുന്നത് അങ്കമാലിക്ക് അപമാനമാണെന്നും മറ്റും പോസ്റ്ററുകളിലുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്