കൊച്ചി: ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി എന്‍ സീന അന്തരിച്ചു. 46 വയസ് ആയിരുന്നു. അത്താണിക്കടുത്ത് സൗത്ത് അടുവാശേരിയിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അസുഖ ബാധിതയായതിനെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
ദേശാഭിമാനി തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.
സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ.
TN Seena passes away
Deshabhimani daily Chief Sub Editor TN Seena passes away