ആപ്പ്ജില്ല

കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസ്: ശ്രീറാമും വഫയും നേരിട്ട് ഹാജരാകണം

കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികളെ നേരിട്ട് ഹാജരാക്കാൻ അന്വേഷണസംഘത്തോട് ആവശ്യപ്പെടുകയായിരുന്നു.

Samayam Malayalam 22 Jul 2020, 12:13 pm
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ കാറിടിച്ചു മരിച്ച കേസിൽ പ്രതികളായ എഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും സെപ്റ്റംബര്‍ 16ന് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
Samayam Malayalam ശ്രീറാം വെങ്കിട്ടരാമൻ
ശ്രീറാം വെങ്കിട്ടരാമൻ


ഇരുവര്‍ക്കുമെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിൻ്റെ പകര്‍പ്പ് ശ്രീറാമിനും വഫയ്ക്കും കോടതി ഫെബ്രുവരി 24ന് നല്‍കിയിരുന്നു. വിചാരണ്യ്യായി സെഷൻസ് കോടതിയ്ക്ക് കമ്മിറ്റ് ചെയ്യുന്നതിനായി ക്രിമിനൽ നടപടിക്രമത്തിലെ 209-ാം വകുപ്പ് പ്രകാരമാണ് രണ്ട് പ്രതികളോടും നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.

Also Read: 'കൊവിഡ് വാക്സിൻ സ‍ര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യും': ഇക്കൊല്ലം 40 ലക്ഷം ഡോസ് നിര്‍മിക്കാൻ ഇന്ത്യൻ കമ്പനി

ഫെബ്രുവരി മൂന്നാം തീയതിയായിരുന്നു അന്വേഷണസംഘം കോടതിയിൽ കുറ്റവപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികളെ നേരിട്ട് ഹാജരാക്കാൻ അന്വേഷണസംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. കുറ്റപത്രം, സാക്ഷിമൊഴികള്‍, മെഡിക്കൽ പരിശോധനാ റിപ്പോര്‍ട്ട്, ഫോറൻസിക് പരിശോധനാ ഫലം തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ചിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തിൽ ശ്രീറാം വെങ്കിട്ടരമാനെതിരെ നരഹത്യാ കുുറ്റം 304 (രണ്ട്) നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

Also Read: അന്ന് ഭൂമിയില്‍ വീണ ഉല്‍ക്കയുടെ വലിപ്പം 100 കിലോമീറ്റര്‍; പക്ഷേ, അതില്‍ ജീവന്‍ മൊട്ടിട്ടു

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷപെടുത്താനായി പോലീസ് ഒത്തുകളിച്ചെന്നും മണിക്കൂറുകള്‍ പിന്നിട്ട ശേഷം മദ്യപരിശോധന നടത്തിയത് കേസ് അട്ടിമറിക്കാനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്