ആപ്പ്ജില്ല

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക്

ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു

TNN 6 Feb 2018, 9:50 pm
ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. മറ്റ് നാല് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ രാഷ്ട്രപതി നിയമിച്ചു. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ദിനേശ് മഹേശ്വരിയെ കര്‍ണാടക ചീഫ് ജസ്റ്റിസാക്കി. ഫെബ്രുവരി 20-ന് മുമ്ബ് അദ്ദേഹം ചുമതലയേല്‍ക്കണം.
Samayam Malayalam justice antony dominic as highcourt chief justice
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക്


രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് അജയ് രസ്തോഗിയെ ത്രിപുരയിലും അലഹബാദിലെ ജസ്റ്റിസ് തരുണ്‍ അഗര്‍വാലയെ മേഘാലയയിലും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിലാഷ കുമാരിയെ മണിപ്പൂര്‍ ചീഫ് ജസ്റ്റിസാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്