ആപ്പ്ജില്ല

എസ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഹൃഷികേശ് റോയ് സുപ്രീംകോടതി ജഡ്ജിയായ ഒഴിവിലേക്കാണ് മണികുമാറിനെ നിയമിച്ചിരിക്കുന്നത്.

Authored byകാർത്തിക് കെ കെ | Samayam Malayalam 6 Dec 2022, 5:08 pm
കൊച്ചി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാറിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറപ്പെടുവിച്ചു. നിലവിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് മണികൂമാർ. ചിഫ് ജസ്റ്റിസായിരുന്ന ഹൃഷികേശ് റോയ് സുപ്രീംകോടതി ജഡ്ജിയായ ഒഴിവിലേക്കാണ് മണികുമാറിന്റെ നിയമനം.
Samayam Malayalam s manikuamar, kerala highcourt
എസ് മണികുമാർ


ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയായ ജസ്റ്റിസ് സി കെ അബ്ദുൾ റഹീമാണ് ഇപ്പോൾ ആക്ടിങ് ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ സുപ്രീംകോടതി കൊളീജിയം ഓഗസ്റ്റ് അവസാനം ശുപാർശ ചെയ്തിരുന്നു.

കേന്ദ്രസർക്കാരിന്റെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ തുടങ്ങിയ ചുമതല ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1983ൽ എൻറോൾ ചെയ്ത ജസ്റ്റിസ് മണികുമാർ 22 വർഷം മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്തു. 2006 ജുലൈയിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷ്ണൽ ജഡ്ജിയായി നിയമിക്കപ്പെട്ടു. 2009 മുതൽ സ്ഥിരം ജഡ്ജിയായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്