ആപ്പ്ജില്ല

നാലു മണ്ഡലങ്ങളിൽ ആർഎംപി: ജയരാജനെതിരെ രമ മത്സരിച്ചേക്കും

കോഴിക്കോട്, ആലത്തൂർ, തൃശൂർ, വടകര എന്നീ മണ്ഡലങ്ങളിലായിരിക്കും ആർഎംപി സ്ഥാനാർത്ഥികൾ മത്സരിക്കുക. കോൺഗ്രസുമായി ഇത് വരെ ധാരണ ഒന്നുമില്ലെന്ന് എൻ.വേണു പറഞ്ഞു.

Samayam Malayalam 10 Mar 2019, 5:02 pm

ഹൈലൈറ്റ്:

  • രണ്ട് ദിവസങ്ങൾക്കുള്ളിൽ ആർഎംപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും
  • വടകര, ആലത്തൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ആർഎംപി
  • വടകരയിൽ കെ.കെ രമ മത്സരിച്ചേക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam k k rama
കോഴിക്കോട്: നാല് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി ആർഎംപി. വടകരയടക്കമുള്ള മണ്ഡലങ്ങളിൽ ആർഎംപി മത്സരിക്കും. വടകരയിൽ പി.ജയരാജനെതിരെ കെ.കെ രമ തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാർഥികളെ പ്രഖ്യാപിക്കുമെന്ന് എൻ.വേണു പറഞ്ഞു.
കോഴിക്കോട്, ആലത്തൂർ, തൃശൂർ, വടകര എന്നീ മണ്ഡലങ്ങളിലായിരിക്കും ആർഎംപി സ്ഥാനാർത്ഥികൾ മത്സരിക്കുക. കോൺഗ്രസുമായി ഇത് വരെ ധാരണ ഒന്നുമില്ലെന്ന് എൻ.വേണു പറഞ്ഞു.എന്നാൽ, കോൺഗ്രസ് സഹകരണ ആശയവുമായി മുന്നോട്ട് വന്നാൽ അക്കാര്യം പരിഗണിക്കുമെന്നും വേണു പ്രതികരിച്ചു. കോൺഗ്രസ് ആർഎംപി ധാരണയിൽ പൊതു സ്വീകാര്യനായ സ്ഥാനാർഥി വന്നാൽ ആർഎംപി സ്ഥാനാർഥിയെ പിൻവലിക്കുമെന്നും എൻ.വേണു കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്