ആപ്പ്ജില്ല

കെ കരുണാകരന്‍ മരിച്ചത് നീതി കിട്ടാതെയെന്ന് നമ്പി നാരായണന്‍

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ നീതി കിട്ടാതെയാണ് മരിച്ചതെന്ന് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍

Samayam Malayalam 19 Sept 2018, 3:49 pm
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ നീതി കിട്ടാതെയാണ് മരിച്ചതെന്ന് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനോട് കാട്ടിയത് അനീതിയാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam Nambi Narayanan


സ്വാതന്ത്ര്യസമര സേനാനിയായ കരുണാകരനെ എതിരാളികള്‍ രാജ്യദ്രോഹിയാക്കി മുദ്രകുത്തി. ഇത് എന്തിനായിരുന്നുവെന്ന് നമ്പി നാരായണന്‍ ചോദിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ പല രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായിരുന്നതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്