ആപ്പ്ജില്ല

ഹെലികോപ്റ്റര്‍ യാത്ര: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി കെഎം എബ്രാഹം

ഇപ്പോള്‍ നടക്കുന്നത് അനാവശ്യവിവാദങ്ങള്‍

TNN 11 Jan 2018, 12:06 pm
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാം. റവന്യൂ സെക്രട്ടറിയുട നടപടിയിൽ തെറ്റില്ലെന്നും റവന്യൂ സെക്രട്ടറി ഉത്തരവിട്ടത് താൻ പറഞ്ഞിട്ടാണെന്നും കെഎം എബ്രഹാം പറഞ്ഞു.
Samayam Malayalam k m abraham supports chief minister in helicoptor
ഹെലികോപ്റ്റര്‍ യാത്ര: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി കെഎം എബ്രാഹം


ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള പണം ദുരന്തനിവാരണഫണ്ടിൽ നിന്ന് ഈടാക്കാൻ ഉത്തരവിട്ടതെന്ന് റവന്യൂ സെക്രട്ടറി പി എച്ച് കുര്യനും പറഞ്ഞിരുന്നു.

സംസ്ഥാനസര്‍ക്കാര്‍ അതീവപ്രാധാന്യത്തോടെയാണ് കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനത്തെ കാണുന്നതെന്നും അതിനനുസരിച്ചുള്ള നടപടികളുടെ ഭാഗമായാണ് ഹെലികോപ്റ്റര്‍ യാത്ര വേണ്ടിവന്നതെന്നും കെ എം എബ്രഹാം പറഞ്ഞു. ഓഖിയുമായി ബന്ധപ്പെട്ട, ഓഖി ദുരിതാശ്വാസ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, കേന്ദ്ര ഫണ്ട്, എന്നിവയിൽ നിന്നല്ല, സംസ്ഥാനത്തിന്‍റെ ദുരന്തനിവാരണഫണ്ടിൽ നിന്നുമാണ് എട്ടുലക്ഷം രൂപ വകമാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹെലികോപ്റ്റര്‍ യാത്രയ്ക്ക് നിയമപരമായ പ്രശ്നങ്ങളില്ലെന്നും മുൻപും മന്ത്രിമാര്‍ ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തേണ്ടതില്ല. നിലവിൽ നടക്കുന്നത് അനാവശ്യവിവാദങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്