ആപ്പ്ജില്ല

വിധിയിൽ വിഷമമില്ലെന്ന് മാണി; ചാരിതാര്‍ഥ്യം നല്‍കുന്നതെന്ന് ബിജു രമേശ്

നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കെ എം മാണി

Samayam Malayalam 18 Sept 2018, 1:02 pm
കോട്ടയം: ബാര്‍ കോഴക്കേസിൽ കോടതി വിജിലൻസ് റിപ്പോര്‍ട്ട് തള്ളിയതിൽ തനിക്ക് പ്രത്യേകിച്ച് വിഷമമൊന്നുമില്ലെന്ന് കെ എം മാണി. കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിക്കട്ടെ. യുഡിഎഫ് - എൽഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് മൂന്ന് തവണ അന്വേഷിച്ച കേസാണെന്നും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും മാണി പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Samayam Malayalam mani biju


അതേസമയം, കേസിൽ മുൻ മന്ത്രി കെ എം മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ട് തള്ളിയ കോടതി നടപടി ജനവിശ്വാസം കൂട്ടുന്നതാണെന്ന് ബാറുടമ ബിജു രമേശ് പറഞ്ഞു. വിധി ചാരിതാര്‍ഥ്യം നല്‍കുന്നതാണ്. പ്രോസിക്യൂട്ടര്‍ വാദിച്ചത് കെ എം മാണിക്ക് വേണ്ടിയാണെന്നും ഇത്രയും സ്വാധീനമുണ്ടായിട്ടും കേസ് തള്ളിയതിൽ സന്തോഷമുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

കോടതി പറയുംപോലെ പ്രവര്‍ത്തിക്കുമെന്നായിരുന്നു മന്ത്രി ഇ പി ജയരാജന്‍റെ പ്രതികരണം. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്