ആപ്പ്ജില്ല

തനിക്കെതിരായ പരാമര്‍ശം മാറ്റിക്കിട്ടുകയാണ് ലക്ഷ്യമെന്ന് കെ എം ഷാജി

ഉടന്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെ എം ഷാജി

Samayam Malayalam 9 Nov 2018, 5:52 pm
കൊച്ചി: വർഗീയ പരാമർശം നടത്തി വിജയിച്ചുവെന്നുള്ള വിധി മാറ്റികിട്ടുകയാണ് തന്‍റെ ലക്ഷ്യമെന്ന് കെ എം ഷാജി. ഇത് തനിക്ക് അപമാനകരമാണെന്ന് അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്തതിതിനുശേഷം ഷാജി പ്രതികരിച്ചു.
Samayam Malayalam K M Shaji


വിധി സ്റ്റേ ചെയ്തത് സ്വാഭാവിക നടപടി മാത്രമാണ്. ഇനി ഉടന്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെ എം ഷാജി വ്യക്തമാക്കി.

ആറല്ല അറുപതു വര്‍ഷം വിലക്കിയാലും തനിക്ക് പ്രശ്നമില്ല. എംഎല്‍എ സ്ഥാനത്തെ കുറിച്ച് കൃത്യമായ ബോധമുണ്ട്. തന്നെ ഒരു വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതില്‍ വലിയ വിഷമമുണ്ടെന്നും ഇതിനെതിരെയാണ് തന്‍റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്റ്റേ സ്വാഭാവികമാ നിയമനടപടിയാണെന്ന് താന്‍ ഇതിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എം വി നികേഷ് കുമാര്‍ പറഞ്ഞു.

വർഗ്ഗീയ പ്രചാരണം നടത്തിയെന്ന നികേഷ് കുമാറിന്‍റെ ഹർജിലാണ് അഴീക്കോട് എംഎൽഎ കെ എം ഷാജിയെ ഹൈക്കോടതി ഇന്ന് അയോഗ്യനാക്കിയത്. ഇത് പിന്നീട് ഹൈക്കോടതി തന്നെ സ്റ്റേ ചെയ്യുകയായിരുന്നു. അതോടൊപ്പം ഒരാഴ്ചയ്ക്കുള്ളിൽ ഹൈക്കോടതിയിൽ 50,000 രൂപ കെട്ടിവെയ്ക്കണമെന്നും കെ എം ഷാജിയോട് കോടതി നിര്‍ദ്ദേശിച്ചു. ഉടന്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കുകയാണ് കെ എം ഷാജിയുടെ മുന്നിലുള്ള അടുത്ത നടപടി. ഇത് തിരിച്ചടിയാകുകയാണെങ്കില്‍ ആറ് മാസത്തിനുള്ളിൽ അഴീക്കോട് ഉപതെരഞ്ഞെടുപ്പ് നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്