കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഡൽഹിയിൽ നടന്ന ചർച്ചകൾക്കു ശേഷം കണ്ണൂരിൽ വന്നിറങ്ങിയ കെ സുധാകരന് യുഡിഎഫ് പ്രവർത്തകരുടെ വൻ സ്വീകരണം. സുധാകരനെ സ്വീകരിക്കാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിരവധി യുഡിഎഫ് പ്രവർത്തകരാണ് എത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു കെ സുധാരന്റെ ആദ്യനിലപാട്. മുതിർന്ന നേതാക്കൾ മത്സരിക്കാതെ മാറിനിൽക്കുന്നതിനെ ഹൈക്കമാന്റ് ശക്തമായി വിമർശിച്ചതോടെയാണ് സുധാകരൻ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കുമെന്നാണ് വിവരം.
കണ്ണൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം പി കെ ശ്രീമതി കണ്ണൂരിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ്. കെ സുധാകരനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
കണ്ണൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം പി കെ ശ്രീമതി കണ്ണൂരിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ്. കെ സുധാകരനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.