ആപ്പ്ജില്ല

പിണറായി വിജയൻ നികൃഷ്ടനും നീചനുമായ മുഖ്യമന്ത്രി: കെ സുരേന്ദ്രൻ

നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കോടതിയിൽ ഇങ്ങനെയൊരു രേഖ സമർപ്പിച്ചതോടെ അത് വ്യക്തമായെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ശബരിമല നിലനിൽക്കരുതെന്ന ചിന്തയാണ് സർക്കാരിന് ഉള്ളതെന്നും ഫേസ്ബുക് പോസ്റ്റിൽ കെ.സുരേന്ദ്രൻ കുറിച്ചു.

Samayam Malayalam 18 Jan 2019, 3:37 pm
കോഴിക്കോട്: ശബരിമലയിൽ യുവതികൾ പ്രവേശിച്ചുവെന്ന് കാണിച്ച് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചത് കള്ള റിപ്പോർട്ടെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. 51 യുവതികൾ ശബരിമലയിൽ പ്രവേശിച്ചുവെന്നാണ് സർക്കാർ സമർപ്പിച്ച രേഖ. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു ഡിജിപിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Samayam Malayalam K Surendran


നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കോടതിയിൽ ഇങ്ങനെയൊരു രേഖ സമർപ്പിച്ചതോടെ അത് വ്യക്തമായെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ശബരിമല നിലനിൽക്കരുതെന്ന ചിന്തയാണ് സർക്കാരിന് ഉള്ളതെന്നും ഫേസ്ബുക് പോസ്റ്റിൽ കെ.സുരേന്ദ്രൻ കുറിച്ചു. ഈ റിപ്പോർട്ടിലോട്ട് പുനഃപരിശോധനാ ഹർജി അട്ടിമറിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം: ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിത്.കള്ള റിപ്പോർട്ട് നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കൺട്ംപ്റ്റ് ഓഫ് കോർട്ടിന് കേസ്സെടുക്കണം. പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്