ആപ്പ്ജില്ല

മഞ്ചേശ്വരത്ത് കള്ളവോട്ട്: നിര്‍ണായക തെളിവുമായി കെ സുരേന്ദ്രന്‍

അബ്‍ദുള്‍ റസാഖ് ജയിച്ചത് 89 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തിന്

TNN 9 Jun 2017, 12:59 pm
കൊച്ചി: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നു എന്ന പരാതിയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നിര്‍ണായക തെളിവ് സമര്‍പ്പിച്ചു. മരിച്ചവരുടെയും വിദേശത്തായിരുന്നവരുടെയും പേരില്‍ കള്ളവോട്ട് നടന്നു എന്നതിനുള്ള തെളിവുകളാണ് സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
Samayam Malayalam k surendran files evidence to prove his allegation
മഞ്ചേശ്വരത്ത് കള്ളവോട്ട്: നിര്‍ണായക തെളിവുമായി കെ സുരേന്ദ്രന്‍


സ്ഥലത്തില്ലാത്തതും മരിച്ചുപോയതുമായ 259 ആളുകളുടെ പേരില്‍ കള്ളവോട്ട് നടന്നു എന്നു കാണിച്ചാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആരോപണം തെളിയിക്കപ്പെട്ടാല്‍ മുസ്ലീം ലീഗിലെ അബ്‍ദുള്‍ റസാഖിന്‍റെ വിജയം അസാധുവാക്കുകയോ സുരേന്ദ്രനെ വിജയി ആയി പ്രഖ്യാപിക്കുകയോ ചെയ്യാം. 89 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു റസാഖിന്‍റെ വിജയം.

കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍, 2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദ് വോട്ട് ചെയ്‍തിരുന്നു എന്ന് റിട്ടേണിങ് ഓഫീസറായ പിഎച്ച് നിസാജുദ്ദീന്‍ ഹൈക്കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് വോട്ടര്‍മാരെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഹൈക്കോടതി തീരുമാനിച്ചത്.

എന്നാല്‍ കോടതി സമന്‍സ് അയച്ച 10 പേര്‍ക്കും സമന്‍സ് എത്തിക്കാന്‍ കഴിഞ്ഞില്ല എന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സഹായം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

K Surendran files evidence to prove his allegation

BJP leader K SDurendran has filed important evidence at the High Court to prove his allegation that fake voting had happened in Majeshwaram.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്