ആപ്പ്ജില്ല

കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

നിയമനടപടിക്ക് വിധേയനാകാത്തതിനാലാണ് സുരേന്ദ്രനെ ഇപ്പോൾ കോടതികളിൽ ഹാജരാക്കുന്നതെന്ന് മുഖ്യമന്ത്രി

Samayam Malayalam 3 Dec 2018, 2:53 pm
തിരുവനന്തപുരം: കള്ളക്കേസുകളിൽ കുടുക്കിയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന വാദം തള്ളി മുഖ്യമന്ത്രി. കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന ബിജെപി നേതൃത്വം സമരം ശക്തമാക്കാൻ ആലോചിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയിൽ ഒ.രാജഗോപാൽ എംഎൽഎയുടെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
Samayam Malayalam pinarayi vijayan


കെ.സുരേന്ദ്രന്റെ പേരിൽ സംസ്ഥാനത്ത് 15 കേസുകൾ നിലവിലുണ്ട്. 15ൽ എട്ട് കേസുകൾ 2016 ന് മുൻപുള്ളവയാണ്. കേസുകളിൽ കൃത്യ സമയത്ത് കോടതിയിൽ ഹാജരായി ജാമ്യം എടുക്കാതെ ഇരുന്നതിനാലാണ് ഇപ്പോൾ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റുള്ളവയുടെ വിചാരണ നടക്കുകയാണ്. വാറണ്ടായ കേസുകളിലാണ് സുരേന്ദ്രനെ ഇപ്പോൾ കോടതിയിൽ ഹാജരാക്കി കൊണ്ടിരിക്കുന്നത്. ഒ.രാജഗോപാലിന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.

സന്നിധാനം പോലീസിലും നെടുമ്പാശേരി പോലീസിലും 52 കാരിയെ ആക്രമിച്ചതിലെ ഗൂഢാലോചനക്ക് കേസെടുത്തിരുന്നു.ആക്രമണത്തിന് ഇരയായ തൃശൂർ സ്വദേശിനിയുടെ ബന്ധുവാണ് പരാതി നൽകിയിരുന്നത്. നിരോധനാജ്ഞ നിലനിൽക്കെ വലിയ നടപ്പന്തലിൽ തൃശൂർ സ്വദേശിനിയെ തടയുകയും അന്യായമായി ദേഹോപദ്രവം ഏൽപിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. അവരുടെ ബന്ധുവിനും മർദ്ദനമേറ്റതിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിൽ സിആർ നമ്പർ 16/ 2018 ൽ 13 ാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തു.

കോടതികളിൽ സുരേന്ദ്രൻ ഹാജരായി നിയമനടപടിക്ക് വിധേയനാകാതെ ഇരുന്നതിനാലാണ് ഇപ്പോൾ കോടതിയിൽ ഹാജരാക്കുന്നതെന്ന് സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ കേരളത്തിലെ വിവിധ കോടതികൾ സുരേന്ദ്രനെതിരെ വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. ചില കേസുകൾക്ക് ജാമ്യം ലഭിച്ചെങ്കിലും സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന്റെ ജയിൽ വാസം തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്