ആപ്പ്ജില്ല

K Surendran: കുമ്മനത്തിന് പിൻഗാമിയാകാൻ കെ സുരേന്ദ്രൻ?

കേന്ദ്രനേതൃത്വം നേരിട്ട് തീരുമാനമെടുക്കുമെന്ന് സൂചന

Samayam Malayalam 26 May 2018, 11:27 am
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറം ഗവര്‍മറായി നിയമിതനാകുന്നതോടെ അധ്യക്ഷസ്ഥാനത്തേയ്ക്ക് ആരെന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവം. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാണ് നിലവിൽ സാധ്യതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam kummanam surendran


സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് കേന്ദ്രനേതൃത്വം നേരിട്ട് കുമ്മനത്തിന്‍റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയ മാതൃകയിലായിരിക്കും സംസ്ഥാന അധ്യക്ഷപദവി സംബന്ധിച്ച തീരുമാനവുമെന്നാണ് സൂചന. അധ്യക്ഷപദവിയിലേയ്ക്ക് ആരെന്നതു സംബന്ധിച്ച് മൂന്നു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായേക്കും. എംടി രമേശ്, പി കെ കൃഷ്ണദാസ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംഘടനാതലത്തിൽ സമ്പൂര്‍ണ്ണപരിഷ്കരണമാണ് കേന്ദ്രനേതൃത്വത്തിന്‍റെ ലക്ഷ്യം. നിലവിലുള്ള മറ്റു ഭാരവാഹികള്‍ക്കും മാറ്റമുണ്ടാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്