ആപ്പ്ജില്ല

വനിതാ മതിൽ എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: സുരേന്ദ്രൻ

തനിക്കെതിരെയുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനം

Samayam Malayalam 8 Dec 2018, 4:49 pm
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം നടത്താനാണോ വനിതാ മതിൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബിരമല യുവതീപ്രവേശനത്തിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി വിധി വന്നപ്പോഴുള്ള നിലപാടാണോ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്‍റെ ചോദ്യം.
Samayam Malayalam ksurendran


ശബരിമല പ്രതിഷേധത്തിനിടെ നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായി 22 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കെ സുരേന്ദ്രൻ പുറത്തിറങ്ങുന്നത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തുടര്‍ന്നും പ്രതിഷേധപരിപാടികളിൽ പങ്കെടുക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.

തനിക്കെതിരെ ഉണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉമ്മൻ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ ആയിരുന്നെങ്കിൽ പുലര്‍ച്ചെ മൂന്നുമണിക്ക് അറസ്റ്റ് ചെയ്യുമായിരുന്നോയെന്നും സുരേന്ദ്രൻ ചോദിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രതിഷേധം വേണ്ടെന്ന് പറഞ്ഞത് താനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

റിമാൻ്റിലായിരുന്ന സമരയത്ത് തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ അവസരം തന്നില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു. നിലയ്ക്കലിൽ അറസ്റ്റിലായവരെല്ലാം അക്രമകാരികളല്ല. ചിത്തിര ആട്ടവിശേഷ ദിവസം പ്രശ്നമുണ്ടാക്കിയത് തൃശൂരിൽ നിന്നുള്ള സിപിഎം പ്രവര്‍ത്തകരാണെന്നും പ്രശ്നമുണ്ടാക്കിയതിന് തെളിവുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. തീര്‍ത്ഥാടകയെ കൊന്നുകളയടാ എന്നു വിളിച്ചുപറഞ്ഞയാളെ എന്തുകൊണ്ട് പോലീസ് കണ്ടെത്തുന്നില്ലെന്ന് സുരേന്ദ്രൻ ചോദിച്ചു.

തന്ത്രി കുടുംബവും പന്തളം കൊട്ടാരവും എൻഎസ്എസും നിലപാടെടുത്തതുകൊണ്ടാണ് സമരത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചതെന്നും ബിജെപിയും ആര്‍എസ്എസും മാത്രം വിചാരിച്ചാൽ സമരം ഇത്രയും സ്വീകരിക്കപ്പെടുമായിരുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്