ആപ്പ്ജില്ല

അർഹമായ സ്ഥാനം നൽകിയില്ലെങ്കിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ വി തോമസ്

അര്‍ഹമായ സ്ഥാനം ലഭിക്കാതെ പ്രചരണത്തിനായി ഡൽഹിയിൽ നിന്ന് എങ്ങോട്ടുമില്ലെന്നാണ് കെ വി തോമസിന്‍റെ നിലപാട്. എന്നാൽ കേരളത്തിൽ ഇനി അറിയാനുള്ള നാല് ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ പ്രഖ്യാപനം നടത്തുന്നതോടൊപ്പം കെ വി തോമസിന്‍റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Samayam Malayalam 18 Mar 2019, 3:09 pm

ഹൈലൈറ്റ്:

  • അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ ഡൽഹിയിൽ നിന്ന് എങ്ങോട്ടുമില്ലെന്ന് കെ വി തോമസ്
  • അനുനയനീക്കം പൂര്‍ണ്ണമായും ഫലം കണ്ടില്ലെന്ന് സൂചന
  • എഐസിസി പദവിയോ യുഡിഎഫ് കൺവീനര്‍ സ്ഥാനമോ നല്‍കിയേക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam k v thomas.
ന്യൂഡൽഹി: അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ ഹൈബി ഈഡനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന നിലപാടിൽ ഉറച്ച് എറണാകുളം എംപി കെ വി തോമസ്. എറണാകുളത്ത് ലോക്സഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടേക്കുമെന്നും ബിജെപിയിൽ ചേര്‍ന്നേക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ കെ വി തോമസുമായി കോൺഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ അനുനയനീക്കങ്ങള്‍ പൂര്‍ണ്ണമായും ഫലം കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ഹമായ സ്ഥാനം ലഭിക്കാതെ പ്രചരണത്തിനായി ഡൽഹിയിൽ നിന്ന് എങ്ങോട്ടുമില്ലെന്നാണ് കെ വി തോമസിന്‍റെ നിലപാട്. എന്നാൽ കേരളത്തിൽ ഇനി അറിയാനുള്ള നാല് ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ പ്രഖ്യാപനം നടത്തുന്നതോടൊപ്പം കെ വി തോമസിന്‍റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡ് കെ വി തോമസിനെയും അറിയിച്ചിട്ടുണ്ട്. എഐസിസി ഭാരവാഹിത്വമോ യുഡിഎഫ് കൺവീനര്‍ സ്ഥാനമോ ആയിരിക്കും കെ വി തോമസിന് നല്‍കുക.

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡനെ നിശ്ചയിച്ചതിനു പിന്നാലെയായിരുന്നു കെ വി തോമസ് പാര്‍ട്ടിയിൽ കലാപക്കൊടി ഉയര്‍ത്തിയത്. തനിക്ക് എന്തു ചെയ്യണമെന്ന് അറിയാമെന്ന് വ്യക്തമാക്കിയ കെ വി തോമസ് ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും നല്‍കിയില്ല. അടുത്തിടെ കോൺഗ്രസ് വിട്ട ടോം വടക്കൻ മുഖേന കെ വി തോമസുമായി ബിജെപി ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ ഇതിനു പിന്നാലെ കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി കെ വി തോമസ് രംഗത്തെത്തുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്