ആപ്പ്ജില്ല

സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല വിധിക്കെതിരായ റിവ്യു ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 22ന് പരിഗണിക്കുെമെന്നുള്ള ഉത്തരവാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

Samayam Malayalam 13 Nov 2018, 4:22 pm
തിരുവനന്തപുരം: സുപ്രീംകോടതി വിധി എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി നടപ്പിലാക്കണമെന്നുള്ളത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam Kadakampally Surendran


ശബരിമല വിധിക്കെതിരായ റിവ്യു ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 22ന് പരിഗണിക്കുെമെന്നുള്ള ഉത്തരവാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. റിവ്യു ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ഇതോടൊപ്പം റിട്ട് ഹര്‍ജികളും കോടതി പരിഗണിക്കും. എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്