കൊച്ചി: കലാഭവൻ മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്ത് വന്നതിനെത്തുടർന്ന് സുഹൃത്തുക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരൻ രാമകൃഷ്ണൻ. സുഹൃത്തുക്കൾക്ക് വേണ്ടി ജീവിച്ചയാളാണ് മണിയെന്നും സുഹൃത്തുക്കൾ എന്തിനിത് ചെയ്തുവെന്നും രാമകൃഷ്ണൻ ചോദിച്ചു. മണി ചോര ഛർദ്ദിച്ചിട്ടും സുഹൃത്തുക്കൾ എന്തുകൊണ്ട് ആശുപത്രിയിൽ കൊണ്ടുപോയില്ല ? സാബുവിന്റെ മൊഴികളിൽ സംശയമുണ്ട്. മണിയുടെ സുഹൃത്തുക്കൾക്കെതിരെ കൊലക്കേസ് എടുക്കണമെന്നും രാമകൃഷ്ണൻ പറഞ്ഞു
ഏറെ നാളായി മണി മദ്യപിച്ചിരുന്നില്ല. വല്ലപ്പോഴും ബിയർ മാത്രമാണ് കഴിച്ചിരുന്നത്. മണിക്ക് ആര് മദ്യം എത്തിച്ചുകൊടുത്തു എന്ന് അറിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു
ഏറെ നാളായി മണി മദ്യപിച്ചിരുന്നില്ല. വല്ലപ്പോഴും ബിയർ മാത്രമാണ് കഴിച്ചിരുന്നത്. മണിക്ക് ആര് മദ്യം എത്തിച്ചുകൊടുത്തു എന്ന് അറിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു