ആപ്പ്ജില്ല

കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധന പൂര്‍ത്തിയായി

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ

TNN 30 Oct 2016, 9:25 am
ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നുണപരിശോധന പൂര്‍ത്തിയായി. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ പാഡിയില്‍ ഉണ്ടായിരുന്ന ആറ് പേരെയാണ് നുണപരിശോധനക്ക് വിധേയമാക്കിയത്.
Samayam Malayalam kalabhavan manis death lie detector test is finished
കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധന പൂര്‍ത്തിയായി


മണിയുടെ സഹായികളായ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് സംശയത്തിന്റെ പേരില്‍ അന്വേഷണസംഘം നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. 15 ദിവസത്തിന് ശേഷമാകും പരിശോധന ഫലം ലഭ്യമാവുക.

മണിയുടെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കേസ് സിബിഐക്ക് സംസ്ഥാനസര്‍ക്കാര്‍ കൈമാറിയിട്ടും അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്