ആപ്പ്ജില്ല

മണിക്ക് കുടുംബപ്രശ്നം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെ മണിയുടെ കുടുംബത്തിനെതിരെ സഹായികളുടെ ബന്ധുക്കൾ.

TNN 22 Mar 2016, 2:38 pm
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെ മണിയുടെ കുടുംബത്തിനെതിരെ സഹായികളുടെ ബന്ധുക്കൾ. മൂന്ന് മാസമായി മണി വീട്ടിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നുവെന്ന് മണിയുടെ സഹായി അരുണിന്‍റെ അച്ഛൻ അയ്യപ്പൻ പറഞ്ഞു. ഈ സമയത്ത് തിരിഞ്ഞു നോക്കാത്തയാളാണ് മണിയുടെ സഹോദരൻ രാമകൃഷ്ണനെന്നും അദ്ദേഹം ആരോപിച്ചു.
Samayam Malayalam kalabhavan manis death new things revealed
മണിക്ക് കുടുംബപ്രശ്നം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ


മരിക്കുന്നതിന് 20 ദിവസം മുൻപ് മണി പാടിയിലെ ഔട്ട്ഹൗസിൽ കിടപ്പിലായിരുന്നു. ഈ സമയത്ത് മണി വീട്ടിൽ പോയിട്ടില്ല. ഭാര്യ നിമ്മിയോ സഹോദരൻ രാമകൃഷ്ണനോ മണിയെ കാണാനായി പാടിയിൽ വന്നിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. വീട്ടിൽ ചെന്നാൽ സ്വസ്ഥത ഇല്ലായിരുന്നുവെന്ന് മണി പറഞ്ഞിരുന്നു. ആറ് ദിവസമായി പോലീസ് കസ്റ്റഡിയിലുള്ള അരുൺ ഇന്നലെയാണ് വീട്ടിലേക്ക് വിളിച്ചതെന്നും അരുണിന്‍റെ അച്ഛൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്