ആപ്പ്ജില്ല

മിമിക്രി കലാകാരൻ കലാഭവൻ സാജൻ അന്തരിച്ചു

തുടർന്ന് സാജന്‍റെ സ്വദേശമായ കൊച്ചിയിലേക്ക് മൃതദേഹം കൊണ്ട് പോകും

TNN 19 Jun 2017, 1:37 pm
തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
Samayam Malayalam kalabhavan sajan passed away
മിമിക്രി കലാകാരൻ കലാഭവൻ സാജൻ അന്തരിച്ചു


മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്ലെ തറയില്‍ കിടത്തിയിരിക്കുന്ന സാജന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തിരുവല്ലത്ത് ചിത്രാജ്ഞലി സ്റ്റുഡിയോക്ക് സമീപമുള്ള വീട്ടിൽ മൃതദേഹം കൊണ്ട് വന്ന ശേഷം കലാഭവൻ തീയറ്ററിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സാജന്‍റെ സ്വദേശമായ കൊച്ചിയിലേക്ക് മൃതദേഹം കൊണ്ട് പോകും.

എറണാകുളം കോതമംഗലം സ്വദേശിയാണ് കലാഭവൻ സാജൻ. മിമിക്രി കലാകാരനായ കലാഭവൻ സാജൻ മലയാള ചലച്ചിത്ര രംഗത്തെ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു. ഇരുപത്തഞ്ചോളം മലയാള സിനിമകളിൾ സാജൻ ശബ്ദം നൽകിയിട്ടുണ്ട്.

Kalabhavan Sajan passed away

Actor and mimicry artist Kalabhavan Sajan passed away followed by liver illness.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്