ആപ്പ്ജില്ല

കല്ലുവാതുങ്കൽ മദ്യദുരന്തം; മണിച്ചൻ മദ്യം വിതരണം ചെയ്തെന്ന് വിശ്വസിക്കുന്നില്ല: സെൻകുമാർ

മണിച്ചൻ മദ്യം വിതരണം ചെയ്തെന്ന് താൻ വിശ്വസിക്കുന്നില്ല. കോടതി കണ്ടെത്തി ശിക്ഷിച്ചതാണ്. അതുകൊണ്ട് നിയമം അനുസരിച്ചേ മതിയാകൂ. തന്റെ അറിവ് വെച്ച് മണിച്ചൻ മദ്യം വിതരണം ചെയ്തെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് സെൻകുമാർ പറഞ്ഞു.

ഹൈലൈറ്റ്:

  • മണിച്ചൻ അടക്കം 13 പേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു
  • ഒന്നാം പ്രതി ഹയറുന്നീസ 2009ൽ മരിച്ചു
  • തന്റെ അറിവുവെച്ച് മണിച്ചൻ കുറ്റക്കാരനല്ലെന്ന് സെൻകുമാർ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam tp senkumar
ടിപി സെൻകുമാർ
തിരുവനന്തപുരം: കല്ലുവാതുങ്കൽ മദ്യദുരന്തത്തിൽ മണിച്ചന് പങ്കുള്ളതായി താൻ കരുതുന്നില്ലെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. തന്റെ ആത്മകഥയായ 'എന്റെ പോലീസ് ജീവിതത്തിൽ' ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കൌമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ സെൻകുമാർ പറഞ്ഞു.
മണിച്ചൻ മദ്യം വിതരണം ചെയ്തെന്ന് താൻ വിശ്വസിക്കുന്നില്ല. കോടതി കണ്ടെത്തി ശിക്ഷിച്ചതാണ്. അതുകൊണ്ട് നിയമം അനുസരിച്ചേ മതിയാകൂ. തന്റെ അറിവ് വെച്ച് മണിച്ചൻ മദ്യം വിതരണം ചെയ്തെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് സെൻകുമാർ പറഞ്ഞു.

2000 ഒക്ടോബർ 21നാണ് കേരളത്തെ നടുക്കിയ കല്ലുവാതുങ്കൽ മദ്യദുരന്തം ഉണ്ടായത്. 33 ആളുകളാണ് വിഷമദ്യം കഴിച്ച് കൊല്ലപ്പെട്ടത്. കല്ലുവാതുങ്കൽ സ്വദേശികളായ 19 പേരും പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽനിന്നുള്ള 13 ആളുകളുമാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.

അബ്കാരിയായ മണിച്ചന്റെ ഗോഡൌണിൽനിന്നുള്ള മദ്യമാണ് ദുരന്തത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഐജി സിബി മാത്യൂസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. കേസിൽ ഒന്നാംപ്രതിയായ ഹയറുന്നീസയും മണിച്ചനും ഭാര്യയും രണ്ട് സഹോദരനും അടക്കം 13 പേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 2009ൽ കരൾവീക്കം മൂലം ഹയറുന്നീസ മരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്