ആപ്പ്ജില്ല

ഇടതിനെ കൈവിട്ട് കൽപ്പറ്റ; സിദ്ദിഖിന് വിജയം

കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം വി ശ്രേയാംസ് കുമാർ സിപിഎമ്മിനോട് തോറ്റിരുന്നു. പിന്നീട്, മുന്നണി മാറി എൽഡിഎഫ് പാളയത്തിൽ എത്തിയ ശ്രേയാംസ് കുമാർ കോൺഗ്രസിനോട് തന്നെ തോൽക്കുകയായിരുന്നു.

Samayam Malayalam 2 May 2021, 3:41 pm
എം വി ശ്രേയാംസ് കുമാറും ടി സിദ്ദിഖും തമ്മിൽ നടന്ന ശക്തമായ പോരാട്ടം നടന്ന വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫിന് വിജയം. ഇത്തവണ 74.22 ശതമാനം പോളിങ്ങാണ് റിപ്പോര്‍ട്ട് ചെയ്തത്.
Samayam Malayalam t siddique

ടി സിദ്ദിഖ് photo/facebook



കഴിഞ്ഞ വട്ടം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം വി ശ്രേയാംസ് കുമാർ എൽഡിഎഫിന്റെ സി കെ ശശീന്ദ്രനോട് 13,083 വോട്ടുകളിൽ വിജയിച്ചിരുന്നു. ഇത്തവണ ശ്രേയാംസ് കുമാറിന്റെ പ്രചരണ പരിപാടികള്‍ക്ക് ചുക്കാൻ പിടിച്ചതും സി കെ ശശീന്ദ്രൻ തന്നെയായിരുന്നു. എങ്കിലും ജനങ്ങള്‍ പിന്തുണച്ചില്ലെന്നതാണ് കരുതുന്നത്.

എം വി ശ്രേയാംസ് കുമാറിനെതിരെ യുഡിഎഫിന്റെ ടി സിദ്ദിഖും ബിജെപിക്ക് വേണ്ടി ടി എം സുബീഷുമാണ് മത്സരിച്ചത്. കോണ്‍ഗ്രസിന് ഏറെ കാലം ആധിപത്യമുണ്ടായിരുന്ന മണ്ഡലത്തിൽ ജനതാദള്‍ എസും വിജയിച്ചിരുന്നു. യുഡിഎഫ് കാലത്ത് 2006 മുതൽ 2016 വരെ എം വി ശ്രേയാംസ് കുമാർ മണ്ഡലത്തിൽ നിന്നും രണ്ട് വട്ടം വിജയിച്ചിരുന്നു.

പ്രാദേശിക തലത്തിനപ്പുറം ദേശീയ രാഷ്ട്രീയമടക്കം ശ്രദ്ധയോടെ നോക്കി കാണുന്ന മണ്ഡലമാണിത്. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ നിയോജകമണ്ഡലത്തിൽ പെടുന്നതാണ് കൽപ്പറ്റയും.

വയനാട്ടിൽ ആഴത്തിൽ വേരുകള്‍ ഉള്ള എൽജെഡിയുടെ സംസ്ഥാന അധ്യക്ഷൻ എം. വി. ശ്രേയാംസ് കുമാറിന്റെ തോൽവി വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്.

വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും , മുട്ടിൽ, മേപ്പാടി, വൈത്തിരി, കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കൽപറ്റ നിയമസഭാമണ്ഡലം.

(ഫലങ്ങള്‍ അനൗദ്യോഗികം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല. ഭൂരിപക്ഷമുള്‍പ്പെടെയുള്ള കണക്കുകളില്‍ വ്യത്യാസം വന്നേക്കാം)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്