ആപ്പ്ജില്ല

തീരുമാനങ്ങളിൽ വിഭാഗീയതയില്ലെന്ന് കാനം രാജേന്ദ്രൻ

കേരള പ്രതിനിധികളുടെ യോഗം ബഹിഷ്‌കരിച്ച് സി.ദിവാകരൻ പ്രതിഷേധിച്ചു

Samayam Malayalam 29 Apr 2018, 1:20 pm
കൊല്ലം: സിപിഐ ദേശീയ കൗൺസിലിൽ നിന്ന് സി.ദിവാകരനെ ഒഴിവാക്കിയതിൽ വിഭാഗീയതയില്ലെന്ന് വ്യക്തമാക്കി കാനം രാജേന്ദ്രൻ. തീരുമാനങ്ങൾ ഏകകാണ്ഠമാണെന്നും കാനം വ്യക്തമാക്കി. ഭരണഘടന അനുസരിച്ചാണ് 20 ശതമാനം പേരെ ഒഴിവാക്കിയതെന്ന് കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Samayam Malayalam kanam rajendran


ദേശീയ കൗൺസിലിൽ നിന്ന് സി.ദിവാകരനെയും സി.എൻ.ചന്ദ്രനെയും ഒഴിവാക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. സി.ദിവാകരനും സി.എൻ.ചന്ദ്രനും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേരള പ്രതിനിധികളുടെ യോഗം ബഹിഷ്‌കരിച്ച് സി.ദിവാകരൻ പ്രതിഷേധിച്ചു.

ഇസ്‌മായിൽ പക്ഷക്കാരാണ് ഇരുവരും. സത്യൻ മൊകേരിയെയും കമലാ സദാനന്ദനെയും ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇത്തവണ പുതിയ അഞ്ച് പേരുൾപ്പടെ 14 അംഗങ്ങളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്