ആപ്പ്ജില്ല

കെ എം മാണിയെ മുന്നണിയിലെടുക്കേണ്ടെന്ന് കാനം

ക്ലീൻ ചിറ്റ് നല്‍കുന്നതല്ല, ജനങ്ങളുടെ മനസ്സിലെ സ്ഥാനമാണ് പ്രധാനം

TNN 16 Feb 2018, 4:15 pm
കോട്ടയം: കെ എം മാണിയെ ഇടതുമുന്നണിയിൽ എടുക്കേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. മാണിയെ എടുക്കേണ്ടെന്നു തന്നെയാണ് നിലപാടെന്നും ഈ വിഷയത്തിൽ മുന്നണിയിലെ മുഖ്യകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കാനം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam kanam says no to receiving k m mani to ldf
കെ എം മാണിയെ മുന്നണിയിലെടുക്കേണ്ടെന്ന് കാനം


മാണിക്ക് ക്ലീൻചിറ്റ് നല്‍കുന്നതല്ല, ജനങ്ങളുടെ മനസ്സിലെ സ്ഥാനമാണ് പ്രധാനം. ദേശീയതലത്തിൽ കേരള കോൺഗ്രസ് ഒന്നുമല്ലെന്നും കാനം ഓര്‍മിപ്പിച്ചു. സിപിഐ കൊലപാതകരാഷ്ട്രീയത്തിന് എതിരാണെന്നും മട്ടന്നൂര്‍ സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്