ആപ്പ്ജില്ല

കണ്ണൂര്‍ എയര്‍പോര്‍ട്ട് കാണാന്‍ തിരക്ക്; സന്ദര്‍ശകര്‍ക്ക് വിലക്ക്

ഒറ്റയടിക്ക് ഒരുലക്ഷം സന്ദര്‍ശകര്‍; കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സന്ദര്‍ശക വിലക്ക്

Samayam Malayalam 9 Oct 2018, 2:13 pm
കണ്ണൂര്‍: ഉദ്ഘാടനം കാത്തിരിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കാണാന്‍ എത്തിയത് പതിനായിരക്കണക്കിന് ആളുകള്‍. ഞായറാഴ്‍ച്ച ഏകദേശം ഒരുലക്ഷം പേരാണ് വിമാനത്താവളം സന്ദര്‍ശിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സന്ദര്‍ശകരുടെ കുത്തൊഴുക്കില്‍ വിമാനത്താവളത്തില്‍ ചില്ലറ കേടുപാടുകളും ഉണ്ടായിട്ടുണ്ട്. നിലവില്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.
Samayam Malayalam കണ്ണൂർ
കണ്ണൂർ വിമാനത്താവളം


കണ്ണൂർ വിമാനത്താവളത്തിൽ അനുഭവപ്പെട്ട തിരക്ക്


അവധി ദിവസമായ ഞായറാഴ്‍ച്ച ആളുകള്‍ കൂട്ടമായി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. രാവില 10 മുതൽ 4വരെയായിരുന്നു സന്ദർശന സമയം. അതിന് മുന്‍പുതന്നെ ആളുകള്‍ വിമാനത്താവള പരിസരത്ത് എത്തി. മട്ടന്നൂരിലെക്കുള്ള റോഡുകളില്‍ തിരക്ക് നിയന്ത്രണാതീതമായി.


സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിമാനത്താവള ജീവനക്കാരും മുഴുവനായും പുറത്തിറങ്ങിയാണ് തിരക്ക് നിയന്ത്രിച്ചത്. ഡിപ്പാര്‍ച്ചര്‍ മേഖലയിലെ രണ്ട് ചില്ലുവാതിലുകളും ആളുകളുടെ തിരക്കിനെ തുടര്‍ന്ന് കേടുപാടുണ്ടായി. തിരക്കിനിടെ കൂട്ടം തെറ്റിയവരെ കണ്ടെത്താന്‍ അനൗണ്‍സ്‍മെന്‍റു നടത്തേണ്ടി വന്നു.


കണ്ണൂരിന് പുറമെ വയനാട്, കര്‍ണാടകത്തിലെ കുടക് മേഖല, മൈസൂര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

(ചിത്രങ്ങള്‍ക്കും വീഡിയോക്കും കടപ്പാട്: Facebook/Kannur International Airport. CNN )

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്