ആപ്പ്ജില്ല

'ഇതാണ് ഞങ്ങ പറഞ്ഞ നടന്‍:' കണ്ണൂര്‍ കളക്ടറുടെ ഉള്ളിലെ കലാകാരന്‍

നാടകാഭിനയത്തിന്‍റെ ഓര്‍മയില്‍ മീര്‍ മുഹമ്മദലി

TNN 20 Jan 2017, 4:25 pm
കണ്ണൂര്‍: കലോത്സവത്തിന്‍റെ തിരക്കുകളില്‍ ഓടിനടക്കുന്ന കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ ഉള്ളില്‍ ഒരു കലാകാരന്‍ ഉണ്ടെന്ന് എത്രപേര്‍ക്കറിയാം. എഞ്ചിനിയറിങ് വിദ്യാഭ്യാസ കാലത്തും പിന്നീട് ഐ.എ.എസ് അക്കാദമിയിലും നാടകം അവതരിപ്പിച്ച മീര്‍ മുഹമ്മദലിക്ക് കലോത്സവം തന്‍റെ ഓര്‍മകളിലേക്ക് പിന്തിരിഞ്ഞു നോക്കാനുള്ള ഒരവസരംകൂടിയാണ്.
Samayam Malayalam kannur collector mir mohammed ali recollects his acting days
'ഇതാണ് ഞങ്ങ പറഞ്ഞ നടന്‍:' കണ്ണൂര്‍ കളക്ടറുടെ ഉള്ളിലെ കലാകാരന്‍


പഠനകാലത്ത് അഭിനയത്തിലും ചിത്രരചനയിലും കഴിവുതെളിയിച്ച മീര്‍ എഞ്ചിനിയറിങ്ങിനു പഠിക്കുമ്പോളാണ് അഭിനേതാവായത്. പിന്നീട് ഐ.എ.എസ് അക്കാദമിക്കാലത്ത് ആര്‍ട്സ് ഡേയില്‍ ഓസ്‍കാര്‍ വൈല്‍ഡിന്‍റെ ദി ഇംപോര്‍ട്ടന്‍സ് ഓഫ് ബീയിങ് ഏണസ്റ്റ് എന്ന നാടകവും അവതരിപ്പിച്ചു. അല്‍ജര്‍നോണ്‍ മോണ്‍ക്രീഫ് എന്ന കഥാപാത്രത്തെയാണ് അന്ന് അവതരിപ്പിച്ചത്.

Kannur Collector Mir Mohammed Ali recollected his acting days.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്